ഹീനമായ കുറ്റകൃത്യം; ആശുപത്രിയില്‍ ബോംബിട്ട ഇസ്രായിലിനെ ശക്തമായി അപലപിച്ച് സൗദി അറബ്യേ

റിയാദ്- ഗാസ മുനമ്പിലെ അല്‍അഹ്‌ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലില്‍ ഇസ്രായില്‍ നടത്തിയ ക്രൂരവും ഹീനവുമായ കുറ്റകൃത്യത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.

ഗാസയിലെ അല്‍അഹ്‌ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞ് ഇസ്രായില്‍ അധിനിവേശ സേന നടത്തിയ ഹീനമായ കുറ്റകൃത്യത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നുവെന്ന് സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അന്താരാഷ്ട്ര മാനുഷിക നിയമം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായിലിന്റെ കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം തുടരുന്ന ഇരട്ടത്താപ്പ് നിര്‍ത്തണമെന്നാണ് അപകടരമായ സംഭവവികാസം തെളിയിക്കുന്നത്.
ഫലസ്തീന്‍ സിവിലിയന്മാരെ ആക്രമിക്കുന്നത് നിര്‍ത്താനുള്ള നിരവധി അന്താരാഷ്ട്ര അഭ്യര്‍ത്ഥനകള്‍ക്കിടയിലും ഇസ്രായില്‍  സിവിലിയന്മാരെ തുടര്‍ച്ചയായ ആക്രമിക്കുകയാണെന്ന് സൗദി കുറ്റപ്പെടുത്തി.
പ്രതിരോധമില്ലാത്ത സാധാരണക്കാരെ സംരക്ഷിക്കാന്‍ ഗൗരവമേറിയതും ഉറച്ചതുമായ നിലപാട് സ്വീകരിക്കണമെന്ന് സൗദി വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.

 

 

Latest News