വിവാഹ ദിനത്തിലെ സാരി വീണ്ടും ധരിച്ച് ആലിയ ഭട്ട്

ന്യൂദല്‍ഹി- ആലിയ ഭട്ട് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വീകരിക്കാനെത്തിയത് വിവാഹ ദിനത്തില്‍ ധരിച്ച സാരിയില്‍. സബ്യാസാചി ഡിസൈന്‍ ചെയ്ത നിറയെ ഗോള്‍ഡന്‍ എംബ്രോയ്ഡറിയുള്ള ആലിയയുടെ സാരി വിവാഹദിനത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. . ഗംഗുഭായ് കത്തിയവാഡി എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്.
അവാര്‍ഡ് സ്വീകരിക്കാനായി ദല്‍ഹിയിലെ വിഗ്യാന്‍ ഭവനിലെത്തിയ ആലിയ ജീവിതത്തിലെ മറ്റൊരു മനോഹര നിമിഷത്തിന്റെ ഓര്‍മ കൂടി കൊണ്ടുവനനു.
ഐവറി നിറത്തിലുള്ള ഓര്‍ഗാന്‍സ സാരിയിലാണ് താരം പുരസ്‌കാരം ഏറ്റുവാങ്ങിയത്. സന്തോഷ നിമിഷം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂറും കാണികളില്‍ ഒരാളായുണ്ടായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News