സീരിയല്‍ താരം ദേവപ്രസാദ് വിവാഹിതനാകുന്നു, വധു നര്‍ത്തകി

മലയാളം ടെലിവിഷന്‍ സീരിയലുകളിലെ മറ്റൊരു പ്രധാന നടന്‍ കൂടി വിവാഹിതനാകുന്നു. അനിയത്തിപ്രാവ് അടക്കമുള്ള സീരിയലുകളില്‍ മികച്ച വേഷം ചെയ്ത നടന്‍ ദേവപ്രസാദാണ് വിവാഹവിവരം പുറത്തുവിട്ടത്.
ക്ലാസ്സിക്കല്‍ ഡാന്‍സറും നൃത്താധ്യാപികയുമായ ധന്യയാണ് വധു. സ്വകാര്യകമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന ധന്യക്ക് സ്വന്തമായി നൃത്തവിദ്യാലയവുമുണ്ട്.
ഏറെക്കാലമായി പരിചയമുള്ള ഇരുവരും ഈയിടെ സോഷ്യല്‍ മീഡിയയിലൂടെയാണ് അടുത്തത്. നവംബര്‍ അഞ്ചിന് ഗുരുവായൂര്‍ അമ്പലത്തില്‍വെച്ചാണ് താലികെട്ട്.


അനിയത്തിപ്രാവിലെ സഹോദര വേഷത്തിലൂടെ നിരവധി ആരാധകരുള്ള നടനാണ് ദേവപ്രസാദ്. തന്റേത് പ്രണയവിവാഹമാണെന്നോ അറേഞ്ച്ഡ് മാര്യേജ് ആണെന്നോ പറയാനാവില്ലെന്നും രണ്ടിനുമിടയിലാണെന്നുമാണ് ദേവപ്രസാദ് പറയുന്നത്. കോളജില്‍ പഠിക്കുമ്പോള്‍ പല തവണ കണ്ടിട്ടുണ്ട്. അവളെ പിന്നില്‍നിന്ന് കാണുന്നത് എനിക്ക് ഹരമായിരുന്നു. വര്‍ഷങ്ങള്‍ക്ക ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും കണ്ടുമുട്ടി. താന്‍ തന്നെ റിക്വസ്റ്റ് അയക്കുകയായിരുന്നു. പിന്നീട് സംസാരിക്കാന്‍ തുടങ്ങി. അത് പ്രണയത്തിലും വിവാഹത്തിലുമെത്തി- പ്രസാദ് പറഞ്ഞു.

 

Latest News