Sorry, you need to enable JavaScript to visit this website.

ധനികരാകാന്‍ ഖബര്‍സ്ഥാനില്‍നിന്ന് തലയോട്ടി കുഴിച്ചെടുത്തു, അഞ്ച് പേരെ ജയിലിലടച്ചു

അബുജ- ഖബര്‍സ്ഥാനില്‍നിന്ന് തലയോട്ടി കുഴിച്ചെടുത്തതിന് നൈജീരിയയില്‍ അഞ്ച് പേര്‍ക്ക് 12 വര്‍ഷം വീതം തടവ്. സമ്പന്നരാകാനുള്ള മന്ത്രവാദത്തിനായി പരമ്പരാഗതെ വൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോകാന്‍ പ്രതികള്‍ തലയോട്ടി പുറത്തെടുത്തത്.
ബാഗില്‍ തലയോട്ടി പിടികൂടിയതിനെ തുടര്‍ന്ന് ഇവര്‍ കുറ്റം സമ്മതിച്ചതിരുന്നു.
വടക്കന്‍ മധ്യ നൈജര്‍ സംസ്ഥാനത്തെ ഖബര്‍സ്ഥാനല്‍ മൂന്ന് വര്‍ഷം മുമ്പ് ഖബറടക്കിയ മൃതദേഹമാണ് ഇവര്‍ പുറത്തെടുത്തതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
സമ്പത്ത് പങ്കിടാമെന്ന് പറഞ്ഞാണ് വൈദ്യന്‍ ഇവരോട് മനുഷ്യ തലയോട്ടി തിരയാന്‍ ആവശ്യപ്പെട്ടതെന്ന് പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് സ്വകാര്യ ഉടമസ്ഥതയിലുള്ള ഡെയ്‌ലി പഞ്ച് ദിനപത്രം പറഞ്ഞു.
സെപ്റ്റംബര്‍ ആദ്യം വൈദ്യന്റെ നിര്‍ദേശപ്രകാരം അവശിഷ്ടങ്ങള്‍ മൂന്നാമതൊരാള്‍ക്ക് നല്‍കാന്‍ കൊണ്ടുപോകുന്നതിനിടെയാണ്  
18 നും 28 നും ഇടയില്‍ പ്രായമുള്ള യുവാക്കളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു.

ക്രിമിനല്‍ ഗൂഢാലോചന, ഖബര്‍സ്ഥാനില്‍ അതിക്രമിച്ച് കടക്കല്‍, മനുഷ്യ തലയോട്ടി അനധികൃതമായി കൈവശം വെക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി നൈജര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മിന്നയിലെ  കോടതിയാണ് ഇവരെ കുറ്റക്കാരാണെന്ന് പ്രഖ്യാപിച്ചത്. പരമ്പരാഗത വൈദ്യനെ അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തിയിട്ടില്ല.

'ജുജു' അല്ലെങ്കില്‍  വൂഡൂ എന്നറിയപ്പോടുന്ന മന്ത്രവാദം നൈജീരിയയില്‍ വളരെ വ്യാപകമാണ്. പലരും ഇത് ക്രിസ്തുമതവുമായോ ഇസ്ലാമുമായോ ബന്ധിപ്പിക്കുന്നുവെന്ന് 2010 ല്‍ പുറത്തിറക്കിയ പ്യൂ റിസേര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

മനുഷ്യ ശരീരഭാഗങ്ങള്‍ക്ക് ഒരു കളിമണ്‍ പാത്രത്തില്‍ നിന്ന് പണം ഉത്പാദിപ്പിക്കാനാകുമെന്നാണ് വിശ്വാസം.  നൈജീരിയയില്‍ അടുത്തിടെ നടന്ന പല ദാരുണമായ കൊലപാതകങ്ങള്‍ക്ക് പിന്നിലും ഇത് കാരണമാണ്.  കുട്ടികള്‍, അവിവാഹിതരായ സ്ത്രീകള്‍, വൈകല്യമുള്ളവര്‍ എന്നിവരുള്‍പ്പെടെ ദുര്‍ബലരായ വ്യക്തികളെ പലപ്പോഴും ലക്ഷ്യമിടുന്നത്.
സമ്പത്തുണ്ടാക്കുമെന്ന് വിശ്വസിക്കുന്ന ആചാരങ്ങളില്‍ ശരീരഭാഗങ്ങള്‍ വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതായും പ്രാദേശിക അധികാരികള്‍ പറഞ്ഞു.
ലോകബാങ്ക് കണക്കുകള്‍ പ്രകാരം പത്തില്‍ നാലുപേരും ദാരിദ്ര്യത്തില്‍ കഴിയുന്ന നൈജീരിയയിലെ സാമ്പത്തിക നിരാശയാണ് പണമുണ്ടാക്കുന്ന ആചാരങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്.

 

Latest News