യാത്രക്കാരന്‍ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചു; എയര്‍ഇന്ത്യ വിമാനം തിരിച്ചിറക്കി

ന്യൂദല്‍ഹി- യാത്രക്കാരന്‍ കോക്പിറ്റില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇറ്റലിയിലെ മിലാനില്‍നിന്ന് ദല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മിലാന്‍ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കി. ബലം പ്രയോഗിച്ച് കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച യാത്രക്കാരനെ പോലീസിനു കൈമാറിയശേഷമാണ് വിമാനം വീണ്ടും ദല്‍ഹിക്ക് പറന്നത്.
ഇന്ത്യന്‍ പൗരനായ ഗുര്‍പ്രീത് സിംഗ് എന്നയാളാണ് കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. വിമാനം തിരിച്ചിറങ്ങിയ ഉടന്‍ ഇയാളെ ഇറ്റാലിയന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. 250 യാത്രക്കാരുമായി ദല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനം ഒരു മണിക്കൂറിലധികം യാത്ര ചെയ്ത ശേഷമാണ് മിലാനിലേക്ക് തിരിച്ചു പറന്നത്.
മിലാന്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയ വിമാനം വിശദമായ പരിശോധനകള്‍ക്കുശേഷം രണ്ടര മണിക്കൂറിലേറെ വൈകിയാണ് ദല്‍ഹിക്ക് പുറപ്പെട്ടത്.

 

Latest News