കൾച്ചറൽ ഫോറം കോഴിക്കോട് ജില്ല വോളിബോൾ ടീം മീറ്റപ്പ് സംഘടിപ്പിച്ചു

കൾച്ചറൽ ഫോറം കോഴിക്കോട് ജില്ല വോളിബോൾ ടീം മീറ്റപ്പിൽ പങ്കെടുത്തവർ ഭാരവാഹികൾക്കൊപ്പം.

ദോഹ- കൾച്ചറൽ ഫോറം കോഴിക്കോട് ജില്ല വോളിബോൾ ടീം മീറ്റപ്പ് സംഘടിപ്പിച്ചു. നുഐജയിൽ കൾച്ചറൽ ഫോറം ഹാളിൽ നടന്ന പരിപാടി കൾച്ചറൽ ഫോറം ജില്ല പ്രസിഡന്റ് സാദിഖ് അലി ഉദ്ഘാടനം ചെയ്തു. ടീം സ്‌പോൺസർമാർക്കുള്ള ഉപഹാരങ്ങൾ കൾച്ചറൽ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി താസീൻ അമീനിൽ നിന്ന് ഫെസ്റ്റിവൽ ലിമോസിൻ എം.ഡി മുഹമ്മദ് ഷബീറും കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫിയിൽ നിന്ന് സ്പ്രിംഗ് ഇന്റർനാഷനൽ എം.ഡി ഫഹദും ഏറ്റുവാങ്ങി. എ ടീമിന്റെ ജഴ്‌സി ടീം ക്യാപ്റ്റൻ നസീം വാണിമേലും ബി ടീമിന്റെ ജഴ്‌സി ടീം ക്യാപ്റ്റൻ ആസിഫ് ഹമീദും സ്‌പോൺസർമാരിൽ നിന്ന് ഏറ്റുവാങ്ങി. ടീം മാനേജർമാരായ അബ്ദുൽ മജീദ്, അൻസാർ വാണിമേൽ തുടങ്ങിയവരും ടീമംഗങ്ങളും സംസാരിച്ചു.
ഖത്തർ മലയാളി സമ്മേളനത്തോടനുബന്ധിച്ച് നടന്ന വോളിബാൾ ടൂർണമെന്റിൽ ടീം ജേതാക്കളായിരുന്നു. കൾച്ചറൽ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി താസീൻ അമീൻ അനുമോദന പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അബ്ദുറഹീം വേങ്ങേരി സ്വാഗതവും ജനറൽ സെക്രട്ടറി മഖ്ബൂൽ അഹമ്മദ് നന്ദിയും പറഞ്ഞു. ഷാഹിദ്. കെ.വി, സ്‌പോർട്‌സ് വിംഗ് കൺവീനർ മുഹ്‌സിൻ ഓമശ്ശേരി, ജില്ലാ സെക്രട്ടറിമാരായ റാസിഖ് എൻ, അംജദ് കൊടുവള്ളി ജില്ലാ കമ്മിറ്റിയംഗങ്ങളായ ആരിഫ് വടകര, റബീഅ് സമാൻ, നജ്മൽ തുണ്ടിയിൽ, സൈനുദ്ദീൻ ബേപ്പൂർ തുടങ്ങിയവർ നേതൃത്വം നൽകി.

 

Tags

Latest News