റോഷന്‍ ആന്‍ഡ്രൂസിന്റെ ബോളിവുഡ്  ചിത്രത്തില്‍ നായിക പൂജ ഹെഗ്ഡെ 

മുംബൈ-സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഷാഹിദ് കപൂര്‍ നായകനാവുന്ന ബോളിവുഡ് ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍. പൂജ ഹെഗ്ഡെ ആണ് ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ നായികയായി എത്തുന്നത്. പൂജയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 13 ന് തന്നെയാണ് നായികയെ പ്രഖ്യാപിക്കാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസ് തെരഞ്ഞെടുത്തത്.
ഒരു പോലീസുകാരനായാണ് ഷാഹിദ് ചിത്രത്തിലെത്തുന്നത്. ബോബി സഞ്ജയ് ഹുസൈന്‍ ദലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. അതേ സമയം ഈ ചിത്രം റോഷന്‍ ആന്‍ഡ്രൂസിന്റെ തന്നെ മുംബൈ പോലീസിന്റെ റീമേക്ക് ആണെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ചിത്രം അടുത്ത വര്‍ഷം പകുതിയോട് കൂടി തിയേറ്ററുകളിലെത്തും.

Latest News