ഗാസയില്‍ കൂട്ടക്കൊലക്ക് അരങ്ങൊരുങ്ങുന്നു, കരയാക്രമണം അരുത്- അറബ് ലീഗ്

ഗാസ- ഇസ്രായില്‍ പദ്ധതിയിടുന്ന കരയാക്രമണം അഭൂതപൂര്‍വമായ വ്യാപ്തിയുള്ള കൂട്ടക്കൊലയിലേക്ക് നയിക്കുമെന്ന് അറബ് ലീഗും ആഫ്രിക്കന്‍ യൂണിയനും സംയുക്ത പ്രസ്താവനയില്‍ ആശങ്ക പ്രകടിപ്പിച്ചു. ഐക്യരാഷ്ട്രസഭയും രാജ്യാന്തര സമൂഹവും നമ്മുടെ മുന്നില്‍ ഇതള്‍ വിടരുന്ന വന്‍ ദുരന്തം ഒഴിവാക്കാന്‍ അടിയന്തരമായി രംഗത്തുവരണമെന്നും ഇല്ലെങ്കില്‍ വൈകിപ്പോകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

 

Latest News