ഗാസയില്‍ അമേരിക്കയുടെ ശ്രദ്ധ ഒറ്റക്കാര്യത്തില്‍ മാത്രം

ഗാസ- സംഘര്‍ഷഭരിതമായ ഗാസയില്‍നിന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് സുരക്ഷിതമായി ഈജിപ്തിലേക്ക് കടക്കുന്നതില്‍ യു.എസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അമേരിക്കന്‍ പൗരന്മാര്‍ക്ക് ഗാസയില്‍ നിന്ന് സുരക്ഷിതമായി ഈജിപ്തിലേക്ക് കടക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതില്‍ യു.എസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പറഞ്ഞു.
ഗാസ മുനമ്പില്‍ തങ്ങളുടെ സൈന്യം പ്രതീക്ഷിക്കുന്ന കര ആക്രമണത്തിന് മുന്നോടിയായി ഗാസയിലെ ആളുകളെ തെക്കോട്ട് ഒഴിപ്പിക്കാന്‍ അനുവദിക്കുന്നത് തുടരുമെന്ന് ഇസ്രായില്‍ സൈന്യം അറിയിച്ചു. ഈജിപ്തുമായുള്ള റഫ ക്രോസിംഗ് വഴിയാണ് അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നത്. സ്വന്തം പൗരന്മാരെ സുരക്ഷിതമായി അതിര്‍ത്തി കടത്തുന്നത് സംബന്ധിച്ച് യു.എസ് വിദേശസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറബ് നേതാക്കളോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

 

Latest News