ടെഹ്‌റാൻ- ഇസ്രായേൽ സൈന്യം ഗാസക്ക് നേരെ കരയാക്രമണം നടത്തിയാൽ ഉണ്ടായേക്കാവുന്ന സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമെന്നും ഇതുവഴി ഉണ്ടായേക്കാവുന്ന പ്രത്യാഘാതം സംബന്ധിച്ച് ആർക്കും ഉറപ്പുനൽകാൻ കഴിയില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇന്നാണ്(ഞായർ) ഇറാൻ മുന്നറിയിപ്പ് നൽകിയത്.
ഗാസയിലെ പ്രതിരോധരഹിതരായ പൗരന്മാർക്കും ജനങ്ങൾക്കുമെതിരായ സയണിസ്റ്റ് ഭരണകൂടത്തിന്റെ (ഇസ്രായേൽ) ആക്രമണങ്ങൾ തുടരുകയാണെങ്കിൽ, സ്ഥിതിഗതികൾ നിയന്ത്രിക്കാനും സംഘർഷങ്ങൾ വിപുലീകരിക്കാതിരിക്കാനും ആർക്കും ഉറപ്പുനൽകാൻ കഴിയില്ല-ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായുള്ള കൂടിക്കാഴ്ചയിൽ ഇറാൻ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.