ഹിസ്ബുല്ല ഭീതി; ലെബനന്‍ അതിര്‍ത്തിയില്‍ പ്രവേശനം തടഞ്ഞ് ഇസ്രായില്‍ സൈന്യം,ജി.പി.എസ് റദ്ദാക്കി

ജറൂസലം-ഇസ്രായില്‍  സേനയും ലെബനനിലെ ഹിസ്ബുല്ലയും തമ്മിലുള്ള വെടിവെപ്പിനിടെ ലെബനനുമായുള്ള അതിര്‍ത്തിയില്‍നിന്ന് നാല് കിലോമീറ്റര്‍ വരെയുള്ള പ്രദേശം ഒറ്റപ്പെടുത്തുകയാണെന്ന് ഇസ്രായില്‍ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു.

ഈ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്ന് ഐഡിഎഫ് വ്യക്തമാക്കി. പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും പ്രദേശത്തേക്ക് പ്രവേശിക്കരുതെന്നും ആവശ്യപ്പെടുകയാണെന്ന് ഇസ്രായില്‍ സൈന്യത്തെ ഉദ്ധരിച്ച്  ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു.
ലെബനന്‍ അതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ വരെ കമ്മ്യൂണിറ്റികളില്‍ താമസിക്കുന്നവരോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബോംബ് ഷെല്‍ട്ടറുകള്‍ക്ക് സമീപം തുടരാനും ഉത്തരവിട്ടു.

പ്രദേശത്തെ ജിപിഎസ് സേവനങ്ങള്‍ തടസ്സപ്പെടുത്തുകയാണെന്നും ഐഡിഎഫ് വ്യക്തമാക്കി. ഇസ്രായില്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം തുടരുന്ന സാഹചര്യത്തിലാണിത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News