Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വംശഹത്യക്കെതിരെ വൈറ്റ് ഹൗസിനു പുറത്ത് ഫലസ്തീന്‍ മാര്‍ച്ച്, മറ്റു നഗരങ്ങളിലും പ്രതിഷേധം

വാഷിംഗ്ടണ്‍-ഇസ്രായില്‍-ഫലസ്തീന്‍  സംഘര്‍ഷത്തില്‍ മരണസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കെ, ഫലസ്തീന്‍ അനുകൂലികളായ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ യുഎസ് തലസ്ഥാനത്ത് ഒത്തുകൂടി. പലസ്തീനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യങ്ങളുമായി വൈറ്റ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി.
ഈ രാജ്യം പിന്തുണക്കുന്ന ഒരു സൈന്യം ആളുകളെ കൊല്ലുന്നത് നോക്കി നില്‍ക്കേണ്ടിവരികയാണെന്ന്  പ്രകടനത്തില്‍ പങ്കെടുത്ത ലിന്‍ഡ ഹൗട്ടണ്‍ വാര്‍ത്താ ഏജന്‍സി എഎഫ്പിയോട് പറഞ്ഞു.
ഇസ്രായിലില്‍ 1300 ലേറെ പേര്‍ കൊല്ലപ്പെട്ട ഹമാസ് മിന്നല്‍ ആക്രമണത്തിനു ശേഷം അമേരിക്കയില്‍ ഇസ്രായില്‍, ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ തുടരുകയാണ്.  ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇതുവരെ 2,200ലധികം പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രായില്‍ കരയുദ്ധം ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ,
ഗാസയുടെ വടക്കന്‍ ഭാഗത്തുള്ള പത്തു ലക്ഷത്തിലധികം ആളുകളോട് പലായനം ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നു.  ഇത് ഗാസയിലെ മാനുഷിക ദുരന്തത്തെ കൂടുതല്‍ വഷളാക്കുമെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഗാസയിലെ 2.4 ദശലക്ഷം ജനങ്ങള്‍ക്കുള്ള ഭക്ഷണവും വെള്ളവും വൈദ്യുതിയും ഇസ്രായില്‍ വിച്ഛേദിച്ചിരിക്കയാണ്.
അധിനിവേശ വെസ്റ്റ് ബാങ്കിലുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 53 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
യുദ്ധം നിര്‍ത്താന്‍ നമുക്കെല്ലാവര്‍ക്കും കൂടി എന്തെങ്കിലും ചെയ്യാന്‍ കഴിയണമെന്ന് ഫലസ്തീന്‍ പതാകകളേന്തി വാഷിംഗ്ടണ്‍ നഗരത്തിലൂടെ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത അഹമ്മദ് ആബിദ് പറഞ്ഞു. ഗാസക്കാര്‍ ഇപ്പോള്‍ തുറന്ന ജയിലിലാണെന്ന് അദ്ദേഹം പറഞ്ഞു.
'അധിനിവേശം അവസാനിപ്പിക്കുക', 'ഇപ്പോള്‍ വെടിനിര്‍ത്തുക' തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ വഹിച്ചായിരുന്നു മാര്‍ച്ച്.
ഇസ്രായേലിന് പുറത്ത് ലോകത്തിലെ ഏറ്റവും വലിയ ജൂത ജനസംഖ്യയുള്ള ന്യൂയോര്‍ക്കിലും ഇസ്രായില്‍ ആക്രമണത്തിനെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടി. ജൂതന്മാര്‍ ഫലസ്തീനികള്‍ക്കെതിരായ വംശഹത്യ നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന   ബാനര്‍ ഉയര്‍ത്തിയായിരുന്നു ന്യൂയോര്‍ക്ക് പ്രകടനം.

ന്യൂയോര്‍ക്കുകാര്‍ ജൂതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണ്. ചിലര്‍ ഇസ്രായിലിന്  പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് പറയുമ്പോള്‍ മറ്റുള്ളവര്‍ ഫലസ്തീന്‍ 'വംശഹത്യ'യെക്കുറിച്ച് കൂടുതലായി മുന്നറിയിപ്പ് നല്‍കുന്നു.
ആയിരത്തിലധികം ഫലസ്തീന്‍ അനുകൂലികള്‍ ശനിയാഴ്ച ലോസ് ഏഞ്ചല്‍സില്‍ മാര്‍ച്ച് നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫലസ്തീന്‍ അനുകൂലികളും  ഇസ്രായില്‍ അനുകൂല പ്രതിക്ഷേധകരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വീഡിയോകള്‍  സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.

 

Latest News