ഭരണമാറ്റം ആവശ്യപ്പെട്ടു; ഭീകരത ആരോപിച്ച് 16 ഇസ്ലാമിസ്റ്റുകളെ തടവിലാക്കി

ഇസ്ലാമിക സാല്‍വേഷന്‍ ഫ്രണ്ട് വക്താവ് അലി ബെന്‍ഹജ്‌

അല്‍ജിയേഴ്‌സ്- സര്‍ക്കാരിനെ അട്ടമിറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപിച്ച് അള്‍ജീരിയയില്‍ ഇസ്ലാമിസ്റ്റുകളെ അറസ്റ്റ് ചെയ്ത് തടവിലാക്കി. ചോദ്യം ചെയ്ത ജഡ്ജി സ്ഥീരീകരിച്ചതിനു പിന്നാലെ തീവ്രവാദവും ഭരണഘടനാ വിരുദ്ധ മാര്‍ഗങ്ങളിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും ആരോപിച്ച് നിരോധിത ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിലെ (എഫ്‌ഐഎസ്) 16 അംഗങ്ങളെ കസ്റ്റഡിയില്‍ എടുത്തതായി അഭിഭാഷകരും ആക്ടിവിസ്റ്റുകളും പറഞ്ഞു.
അള്‍ജീരിയയിലെ 'രാഷ്ട്രീയ പ്രതിസന്ധിയെ' വിമര്‍ശിച്ച് ഈ മാസാദ്യം പ്രസ്താവന ഇറക്കിയതിനു പിന്നാലെ നിരവധി എഫ്‌ഐഎസ് അംഗങ്ങളെ കസ്റ്റഡിയിലെടുത്തിരുന്നു. രാജ്യത്തിന് ഭീഷണിയാണെന്ന് സുരക്ഷാ സേന നടപടി ആരോപിച്ചതിനു പിന്നാലെ ആയിരുന്നു വ്യാപക അറസ്റ്റ്.
തുടര്‍ന്ന് എഫ്‌ഐഎസ് അംഗങ്ങളെ  ചോദ്യം ചെയ്ത ജഡ്ജി അന്വേഷണ വിധേയമായി കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. പ്രചാരണത്തിന്റെ തുടക്കത്തില്‍ നാല് എഫ്‌ഐഎസ് അംഗങ്ങളെയാണ് കസ്റ്റഡിയിലെടുത്തതെങ്കിലും പിന്നീട് കസ്റ്റഡിയിലായവരുടെ എണ്ണം  പതിനാറായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

എഫ്.ഐ.എസ് വക്താവ് അലി ബെന്‍ഹജും കസ്റ്റഡിയിലെടുത്തവരില്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ സാമൂഹിക സാഹചര്യത്തെ വിശകലനം ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു അറസ്റ്റ്.   
രാജ്യം അനാവശ്യ ദുരന്തങ്ങള്‍  അനുഭവിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് ബെന്‍ഹജ് അള്‍ജീരിയയിലെ സാമൂഹിക സാഹചര്യം എടുത്തുകാട്ടി, ഭരണാധികാരികളുടെ പരിധിയില്ലാത്ത അത്യാഗ്രഹം, തെറ്റായ നയങ്ങള്‍, വിനാശകരമായ സ്വാര്‍ത്ഥത എന്നിവ മൂലമുണ്ടാകുന്ന ഭിന്നതയെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. നിരാശയിലായ യുവജനങ്ങള്‍ രാജ്യം വിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഷ്ട്രീയ പ്രതിസന്ധിയും പരിമിതികളും വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യവും നിരാശയുമാണ് യുവാക്കളെ രാജ്യം വിടാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.  
എഫ്‌ഐഎസ് നേതാക്കള്‍ക്ക് പെട്ടെന്ന് ലഭിച്ച മാധ്യമ ശ്രദ്ധ അള്‍ജീരിയന്‍ അധികാരികള്‍ അസ്വസ്ഥമാക്കിയിരുന്നു. 2006ലെ നിയമപ്രകാരം സാല്‍വേഷന്‍ ഫ്രണ്ടിനെ വിലക്കിയിരുന്നെങ്കിലും അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചുവരുമെന്ന് അധികൃതര്‍ ഭയപ്പെടുകയാണ്.  
2014ല്‍ അള്‍ജീരിയയിലേക്ക് മടങ്ങുന്നതിന് മുമ്പ് ന്യൂസിലാന്‍ഡില്‍ വര്‍ഷങ്ങളോളം താമസിച്ചിരുന്ന പ്രമുഖ നേതാവായ അഹമ്മദ് സാവോയിയും തടവിലായ എഫ്‌ഐഎസ് അംഗങ്ങളില്‍ ഉള്‍പ്പെടുന്നു.

1991 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയത്തിന്റെ വക്കിലായിരുന്ന ഇസ്ലാമിസ്റ്റ് എഫ്‌ഐഎസിനെ അടുത്ത വര്‍ഷം അട്ടിമറിക്ക് ശേഷം സൈന്യം അസാധുവാക്കി. എഫ്‌ഐഎസ് നിരോധിക്കപ്പെട്ടതിനു പിന്നാലെ അഞ്ച് വര്‍ഷത്തോളം രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലമര്‍ന്നു.

 

Latest News