കാര്‍ ഏജന്‍സിയിലെ തട്ടിപ്പ്; വിവരം നല്‍കിയ സൗദി പൗരന് 75,000 റിയാല്‍ പാരിതോഷികം

അബഹയിലെ കാര്‍ ഏജന്‍സി നടത്തിയ വാണിജ്യ വഞ്ചനയെ കുറിച്ച് വിവരം നല്‍കിയ സഈദ് സ്വാലിഹ് അല്‍ശഹ്‌റാനിക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥന്‍ 75,000 റിയാലിന്റെ ചെക്ക് കൈമാറുന്നു.
റിയാദ് - വാണിജ്യ വഞ്ചനയെ കുറിച്ച് വിവരം നല്‍കിയതിന് സൗദി പൗരന് മുക്കാല്‍ ലക്ഷം റിയാല്‍ പാരിതോഷികം. അബഹയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ ഏജന്‍സി നടത്തിയ വാണിജ്യ വഞ്ചനയെ കുറിച്ച് വിവരം നല്‍കിയ സഈദ് സ്വാലിഹ് അല്‍ശഹ്‌റാനിക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം 75,000 റിയാല്‍ പാരിതോഷികം കൈമാറി.
കേടുപാടുകള്‍ സംഭവിച്ച കാറിലെ തകാറുകള്‍ തീര്‍ത്ത് പുതിയ കാറാണെന്ന വ്യാജേന വില്‍പന നടത്തിയ സ്ഥാപനത്തെ കുറിച്ച് സൗദി പൗരന്‍ മന്ത്രാലയത്തിന് പരാതി നല്‍കുകയായിരുന്നു. ഈ കേസില്‍ കാര്‍ ഏജന്‍സിക്ക് മന്ത്രാലയം മൂന്നു ലക്ഷം റിയാല്‍ പിഴ ചുമത്തി. തുടര്‍ന്നാണ് നിയമ ലംഘനത്തെ കുറിച്ച് വിവരം നല്‍കിയ സൗദി പൗരന് മന്ത്രാലയം പാരിതോഷികം കൈമാറിയത്.

 

Latest News