അഡ്ജസ്റ്റ്‌മെന്റ് എന്താണെന്ന് ചോദിച്ചപ്പോള്‍ അയാള്‍ തുറന്നു പറഞ്ഞു; നടിയുടെ ദുരനുഭവം

മുംബൈ- അഭിനയരംഗത്ത് അവസരങ്ങള്‍ ലഭിക്കാന്‍ പലരും സൂചനകളാണ് നല്‍കാറുള്ളതെങ്കിലും നേരിട്ട് ചോദിച്ച അനുഭവം പങ്കുവെച്ച് നടി മൃണാള്‍ നാവല്‍. നടന്‍ കാര്‍ത്തിക് ആര്യനോടൊപ്പം പരസ്യ ചിത്രത്തില്‍ അഭിനയിക്കണമെങ്കില്‍ വിട്ടുവീഴ്ച ചെയ്യണമെന്നാണ് ഏജന്റ് ആവശ്യപ്പെട്ടതെന്ന് യേ ജുക്കി ജുക്കി സി നസറിലൂടേയും കുണ്ഡല്യ ഭാഗ്യയുടേയും അഭിനയത്തിലൂടെ പ്രശസ്തയായ നടി മൃണാള്‍ നാവല്‍ പറഞ്ഞു.  
ഏകദേശം ഒരു വര്‍ഷം മുമ്പ്  ആദ്യ ഷോ ചെയ്യുമ്പോഴായിരുന്നു സംഭവം. ടിവി പരസ്യങ്ങള്‍ക്കായി നിരവധി ഓഡിഷനുകള്‍ നല്‍കാറുണ്ടായിരുന്നു. രണ്ട് പെണ്‍കുട്ടികളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതില്‍ ഒരാളെ കാര്‍ത്തിക് ആര്യന്റെ കൂടെയുള്ള പരസ്യത്തില്‍ അന്തിമമാക്കുമെന്നാണ് ഏജന്റ് പറഞ്ഞത്.  അടുത്ത ദിവസം, ആ വേഷം ലഭിക്കാന്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് എനിക്ക് സന്ദേശം ലഭിച്ചു. വിട്ടുവീഴ്ചയുടെ അര്‍ത്ഥമെന്താണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ അയാള്‍ കൃത്യമായി പറയട്ടെ എന്നു കരുതി ചോദിച്ചു.
'നിങ്ങള്‍ എന്ത് വിട്ടുവീഴ്ചയെക്കുറിച്ചാണ് സംസാരിക്കുന്നത്?' അതിന് അയാള്‍ മറുപടി പറഞ്ഞു, 'ഒരു സാധാരണ ഹുക്ക്അപ്പ്, ഒരു രാത്രി മാത്രം, നമുക്ക് അവിടെ വെച്ച് കരാര്‍ ഒപ്പിടാം.
സമ്മതമല്ലെന്ന് അറിയിച്ചതോടെ അയാള്‍ സമ്മര്‍ദം തുടങ്ങി. ഇതോരു സുവര്‍ണ്ണാവസരമാണെന്നും ഉപേക്ഷിക്കരുതെന്നും പറഞ്ഞാണ് സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ചത്.  ഇതോടെ ശാന്തത നഷ്ടപ്പെട്ട ഞാന്‍ അയള്‍ക്ക് കണക്കിനുകൊടുത്തു- നടി അനുസ്മരിച്ചു.
പിന്നീടൊരിക്കലും അയാള്‍ ഇക്കാര്യത്തിന് സമീപിച്ചിട്ടില്ലെന്നും  വിനോദ വ്യവസായത്തില്‍ അതീവ ജാഗ്രത ആവശ്യമാണെന്നും മൃണാള്‍ പറഞ്ഞു.

 

Latest News