ന്യൂദല്‍ഹി- കേരളത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അനുവദിച്ചിട്ടില്ലെന്ന് കേന്ദ്രം. ആരോഗ്യമന്ത്രി ജെ.പി. നദ്ദ ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. ശശി തരൂര്‍ എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യത്തില്‍ നിര്‍ദേശമോ ഉറപ്പോ നല്‍കിയിട്ടില്ലെന്ന് തരൂരിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. എയിംസിന്റെ കാര്യത്തില്‍ ഇതുവരെ കേന്ദ്രം സ്വീകരിച്ചിരുന്ന നിലപാടിനു വിരുദ്ധമാണ് കേന്ദ്രമന്ത്രി നല്‍കിയ മറുപടി. ഞെട്ടിക്കുന്നതാണ് ഈ വിവരമെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.
കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതായി മന്ത്രി കെ.കെ ശൈലജ നേരത്തെ പറഞ്ഞിരുന്നു. ജൂണില്‍ ജെ.പി. നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എയിംസിന്റെ കാര്യത്തില്‍ ഉറപ്പു ലഭിച്ചിരുന്നത്. എയിംസ് സ്ഥാപിക്കുന്നതിനായി കിനാലൂരില്‍ 200 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്ന് ശൈലജ നദ്ദയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് മോഡി സര്‍ക്കാരിന്റെ കാലാവധി തീരും മുമ്പേ എയിംസ് അനുവദിക്കുമെന്ന് നദ്ദ ഉറപ്പു നല്‍കിയിരുന്നത്. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലും കേരളത്തിന് എയിംസ് പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞിരുന്നു.