ആന്ധ്രയില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; 11 മരണം

കുര്‍ണൂല്‍- ആന്ധ്ര പ്രദേശിലെ കുര്‍ണൂലില്‍ കരിങ്കല്‍ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു. ഹാഥി ബെല്‍ഗാളിലെ ക്വാറിയില്‍ ക്വാറിയില്‍ പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്. ചിതറിത്തെറിച്ച പാറകള്‍ക്കടിയില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു.
സ്വകാര്യ ഉടമസ്ഥതയിലുള്ള ക്വാറിയിലാണു വന്‍ സ്‌ഫോടനമാണുണ്ടായത്.
ക്വാറിയിലുണ്ടായ തീപ്പൊരി മറ്റു സ്‌ഫോടന വസ്തുക്കളിലേക്കു പടരുകയായിരുന്നുവെന്ന് പറയുന്നു. മൂന്നു ട്രാക്ടറുകളും ഒരു ട്രക്കും മറ്റൊരു ഷെഡും പൂര്‍ണമായി കത്തി നശിച്ചു. ഒട്ടേറെ വീടുകളുടെ ചുമരുകളില്‍ വിള്ളലുണ്ടായിട്ടുണ്ട്. പലരും ഭൂകമ്പമാണെന്നു കരുതി വീടുവിട്ട് ഇറങ്ങിയോടി.
അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. തൊഴിലാളികളെല്ലാവരും ഒഡിഷയില്‍ നിന്നുള്ളവരാണ്.

Latest News