സ്‌കൂളിലെ കൊലപാതകം മുസ്‌ലിം ഭീകരതയെന്ന് ഫ്രാന്‍സ്

പാരീസ്- വടക്കന്‍ ഫ്രാന്‍സിലെ ഒരു സ്‌കൂളിലെ ആക്രമണം മുസ്‌ലിം ഭീകരാക്രമണമാണെന്ന് ഉദ്യോഗസ്ഥര്‍. ആയുധധാരിയായ ഒരാള്‍ സ്‌കൂളിലെത്തി അധ്യാപകനെ കൊലപ്പെടുത്തുകയും രണ്ടുപേരെ പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തെയാണ് മുസ്‌ലിം ഭീകരാക്രമണമമെന്ന് വിളിച്ചത്. 

ബെല്‍ജിയന്‍ അതിര്‍ത്തിക്ക് സമീപം ലില്ലെയില്‍ നിന്ന് 25 മൈല്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അരാസിലെ ഗാംബെറ്റ് കാര്‍നോട്ട് പബ്ലിക്ക് സ്‌കൂളിലാണ് സംഭവം. 42,000 ജനസംഖ്യയുള്ള  പ്രദേശത്തെ മിഡില്‍, ഹൈസ്‌കൂള്‍ ഉള്‍പ്പെടുന്ന സൈറ്റില്‍ നിന്നാണ് വളരെ വേഗത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. 

സാധാരണയായി ഫ്രാന്‍സില്‍ സ്‌കൂളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വിരളമാണ്. ക്ലാസില്‍ മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകള്‍ പ്രദര്‍ശിച്ചിപ്പ ചരിത്രാധ്യാപകന്‍ 47കാരനായ സാമുവല്‍ പാറ്റി കൊല്ലപ്പെട്ടിരുന്നു. സാമുവല്‍ പാറ്റിയുടെ കൊലപാതകത്തിന് ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു സ്‌കൂളില്‍ വീണ്ടും തീവ്രവാദ കൊലപാതകമുണ്ടായതെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ക്രൂരവും ഭീരുവുമായ രീതിയിലാണ് കൊലപ്പെടുത്തിയതെന്നും മാക്രോണ്‍ പറഞ്ഞു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഉദ്യോഗസ്ഥരും സ്‌കൂള്‍ സഹപ്രവര്‍ത്തകരും ഡൊമിനിക് ബെര്‍ണാഡാണ് കൊല്ലപ്പെട്ടതെന്നാണ് പറയുന്നത്. 

അക്രമിയെ തടയാന്‍ ശ്രമിച്ചതിന് കൊല്ലപ്പെട്ട അധ്യാപകനെയും പരിക്കേറ്റ മറ്റൊരു അധ്യാപകനേയും സ്‌കൂള്‍ ജീവനക്കാരനേയും അദ്ദേഹം പ്രശംസിച്ചു.

പോലീസ് വേഗത്തില്‍ സ്‌കൂളിന് ചുറ്റും സുരക്ഷ സ്ഥാപിക്കുകയും കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പൊതു പരിപാടികളും താത്ക്കാലികമായി നിര്‍ത്തിവയ്ക്കുതായും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്ന അതേ ദിവസമാണ് ആക്രമണം ഉണ്ടായതെങ്കിലും ഇവ രണ്ടും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

Latest News