റിയാദ്- മലപ്പുറം ജില്ലയിലെ വേങ്ങര ഊരകം കരിമ്പിലി സ്വദേശി തോട്ടക്കോട്ട് മുഹമ്മദ് (52) റിയാദിനടുത്ത് മജ്മയില് നിര്യാതനായി. റിയാദിലും ദമാമിലും മജ്മയിലുമായി പത്ത് വര്‍ഷത്തോളം ജോലി ചെയ്തിരുന്നു.
മജ്മയിലെ റൂമില്‍ വെച്ച് ഹൃദയാഘാതമുണ്ടായതാണ് മരണ കാരണം. കോയക്കുട്ടി-ആയിഷ ദമ്പതികളടെ മകനാണ്. റജീനയാണ് ഭാര്യ. ലിസ്ന, ജെസ്നിന്, മുഹമ്മദ് മുസമ്മില്‍ മക്കളാണ്.
മയ്യിത്ത് മജ്മയില് ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മജ്മ കെഎംസിസി പ്രവര്‍ത്തകരും റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്മാന് സിദ്ദീഖ് തുവ്വൂര്‍, അശ്റഫ് ആളത്ത് എന്നിവരും രംഗത്തുണ്ട്.