വേങ്ങര സ്വദേശി സൗദിയിലെ മജ്മയില്‍ നിര്യാതനായി

റിയാദ്- മലപ്പുറം ജില്ലയിലെ വേങ്ങര ഊരകം കരിമ്പിലി സ്വദേശി തോട്ടക്കോട്ട് മുഹമ്മദ് (52) റിയാദിനടുത്ത് മജ്മയില്‍ നിര്യാതനായി. റിയാദിലും ദമാമിലും മജ്മയിലുമായി പത്ത് വര്‍ഷത്തോളം ജോലി ചെയ്തിരുന്നു.
മജ്മയിലെ റൂമില്‍ വെച്ച് ഹൃദയാഘാതമുണ്ടായതാണ് മരണ കാരണം. കോയക്കുട്ടി-ആയിഷ ദമ്പതികളടെ മകനാണ്. റജീനയാണ് ഭാര്യ. ലിസ്‌ന, ജെസ്‌നിന്‍, മുഹമ്മദ് മുസമ്മില്‍ മക്കളാണ്.
മയ്യിത്ത് മജ്മയില്‍ ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മജ്മ കെഎംസിസി പ്രവര്‍ത്തകരും റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, അശ്‌റഫ് ആളത്ത് എന്നിവരും രംഗത്തുണ്ട്.

 

Latest News