കെ.എം.സി.സി ഖത്തർ ഫുട്‌ബോൾ: ബേപ്പൂർ മണ്ഡലം ടീം ജേതാക്കൾ

കെ.എം.സി.സി ഖത്തർ കോഴിക്കോട് ജില്ലാ സ്‌പോർട്‌സ് വിംഗ് സംഘടിപ്പിച്ച സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ ജേതാക്കളായ ബേപ്പൂർ ടീം ട്രോഫിയുമായി.
ടീം ക്യാപ്റ്റൻ ട്രോഫി ഏറ്റുവാങ്ങുന്നു.

ദോഹ- കെ.എം.സി.സി ഖത്തർ കോഴിക്കോട് ജില്ലാ സ്‌പോർട്‌സ് വിംഗ് സംഘടിപ്പിച്ച ജില്ലാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ ബേപ്പൂർ നിയോജക മണ്ഡലം ജേതാക്കളായി. ഇന്നലെ ദോഹയിലെ അമേരിക്കൻ സ്‌കൂൾ അക്കാദമി മൈതാനത്ത് നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ കുറ്റിയാടിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബേപ്പൂർ 
വിജയികളായത്. 
കളിയുടെ ഒന്നാം പകുതിയിൽ അഹമ്മദ് അനീഷ് ആയിരുന്നു വിജയ ഗോൾ നേടിയത്. സെമിയിൽ കുറ്റിയാടി, തിരുവമ്പാടിയെയും ബേപ്പൂർ കൊയിലാണ്ടിയേയും പരാജയപ്പെടുത്തിയായിരുന്നു ഫൈനൽ മത്സരത്തിൽ ഇടം നേടിയത്. ടൂർണമെന്റിനോടനുബന്ധിച്ചു നടന്ന വെറ്ററൻ മത്സരത്തിൽ കാസിൽ എഫ്.സിയെ പരാജയപ്പെടുത്തി ഖത്തർ മാസ്‌റ്റേഴ്‌സ് ജേതാക്കളായി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ബേപ്പൂരിന്റെ അഹമ്മദ് അനീഷും ടോപ് സ്‌കോറർ ആയി ആഷിക്കും മികച്ച ഗോൾ കീപ്പറായി കുറ്റിയാടിയുടെ ഷിഹാസ് കെ.സൈനുദ്ദീനും തെരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും നേതാക്കൾ വിതരണം ചെയ്തു. കെ.എം.സി.സി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് അൻവർ ബാബു, അൽസീബ് ബാർബിക്യു മാനേജിംഗ് പാർട്ണർ റഹ് മത്തുല്ല, രാജു (നോർഫഌക്‌സ്), സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീർ ടി.ടി.കെ, സംസ്ഥാന സെക്രട്ടറി സൽമാൻ ഇളയിടം, ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കെ.കെ ബഷീർ, ജില്ലാ ജനറൽ സെക്രട്ടറി അതീഖ് റഹ് മാൻ, അബ്ദുൽ അസീസ് എടച്ചേരി, താഹിർ പട്ടാര, സിദ്ധീഖ് പറമ്പൻ, മുജീബ് റഹ് മാൻ കോഴിശ്ശേരി എന്നിവർ ട്രോഫി വിതരണം നിർവഹിച്ചു.
 

Tags

Latest News