ഐ.എം.എ റഫീഖിന് ഖത്തർ പ്രവാസ ലോകത്തിന്റെ യാത്രാമൊഴി 

ഖത്തർ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച 'ഐ.എം.എ ഓർമയിൽ' അനുസ്മരണ പരിപാടിയിൽ ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ സംസാരിക്കുന്നു.

ദോഹ- ബുധനാഴ്ച അന്തരിച്ച മുതിർന്ന പ്രവാസി മാധ്യമ പ്രവർത്തകനും കേരള ശബ്ദം, വീക്ഷണം ദോഹ റിപ്പോർട്ടറുമായ ഐ.എം.എ റഫീഖിന് ഖത്തർ പ്രവാസ ലോകത്തിന്റെ യാത്രാമൊഴി. ഖത്തർ ഇന്ത്യൻ മീഡിയ ഫോറം ഐ.ഐ.സി.സി കാഞ്ചാണി ഹാളിൽ സംഘടിപ്പിച്ച 'ഐ.എം.എ ഓർമയിൽ' അനുസ്മരണ പരിപാടിയിൽ ഖത്തറിലെ ബഹുമുഖ മേഖലകളിലെ വ്യക്തികൾ പങ്കെടുത്തു. 
മാധ്യമ പ്രവർത്തകനും പൊതു പ്രവർത്തകനും എന്ന നിലയിൽ പ്രവാസികൾക്കിടയിൽ സജീവമായിരുന്ന ഐ.എം.എ റഫീഖിന്റെ നിര്യാണം നികത്താനാവാത്ത വേർപാടാണെന്ന് അനുശോചന യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു. ചെറുപ്പ കാലത്ത് സ്വന്തം വൃക്ക പകുത്തു നൽകിയും, പ്രവാസ ലോകത്ത് തൊഴിൽ തിരക്കിനിടയിൽ സജീവ മാധ്യമ പ്രവർത്തകനായി നിറഞ്ഞു നിന്നും, നിരവധി പ്രവാസികളുടെ വിഷയങ്ങളിൽ ഇടപെട്ട് അർഹരായവരിലേക്ക് സഹായങ്ങൾ നൽകിയും വ്യക്തിമുദ്ര പതിപ്പിച്ച ഐ.എം.എ റഫീഖിന്റെ പ്രവർത്തനങ്ങളെ സഹപ്രവർത്തകരും സുഹൃത്തുക്കളും അനുസ്മരിച്ചു.


ഒരു മിനിറ്റ് മൗനം ആചരിച്ച് ആരംഭിച്ച ചടങ്ങിന് ഐ.എം.എഫ് പ്രസിഡന്റ് ഫൈസൽ ഹംസ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ ഐ.എം.എ റഫീഖ് അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുൽ റഹ് മാൻ, മുൻ ഐ.എസ്.സി പ്രസിഡന്റ് ഡോ.മോഹൻ തോമസ്, മുൻ ഐ.സി.സി പ്രസിഡന്റ് പി.എൻ ബാബുരാജൻ, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയർമാൻ എസ്.എ.എം ബഷീർ, കെ.എം.സി.സി പ്രസിഡന്റ് ഡോ.അബ്ദുൽ സമദ്, കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, കെ.വി ബോബൻ (ഐ.സി.ബി.എഫ്), ജലീൽ (സംസ്‌കൃതി), ഹൈദർ ചുങ്കത്തറ (ഇൻകാസ്), നിഹാദ് അലി (ഐ.എസ്.സി), മൻസൂർ മൊയ്തീൻ (കെ.ബി.എഫ്), അജിമോൻ (യുവകലാ സാഹിതി), മഷ്ഹൂദ് തിരുത്തിയാണ്ട് (ഡോം ഖത്തർ), റഹീം ഓമശ്ശേരി (ഗൾഫ് മാധ്യമം, മീഡിയ വൺ എക്‌സി. കമ്മിറ്റി ചെയർമാൻ), കെ.കെ ഉസ്മാൻ (ഇൻകാസ്), സുനിൽകുമാർ (ലോക കേരളസഭ അംഗം), അബ്ദുൽ റഊഫ് കൊണ്ടോട്ടി (ഐ.സി.ബി.എഫ്), സ്മിത ദീപു (യുണീക്), അബ്ദുൽ ഗഫൂർ (തൃശൂർ ജില്ലാ സൗഹൃദവേദി), ശ്രീജിത്ത് (ഫ്രണ്ട്‌സ് ഓഫ് തിരൂർ), ഫെമിന (ഇവന്റോസ്), കോയ കൊണ്ടോട്ടി, വിനോദ്, ഐ.എം.എ അബ്ദുല്ല, മുൻ ഐ.എം.എഫ് ഭാരവാഹികളായ അഹമ്മദ്കുട്ടി അർളയിൽ, പ്രദീപ് മേനോൻ, റഈസ് അഹമ്മദ്, മുഹമ്മദ് അൽത്താഫ്, നിഷാദ് ഗുരുവായൂർ, മാധ്യമ പ്രവർത്തകരായ ഷഫീഖ് അറയ്ക്കൽ, ഓമനക്കുട്ടൻ, ആർ.ജെ അപ്പുണ്ണി, നൗഷാദ്, പി.വി നാസർ എന്നിവർ സംസാരിച്ചു. ഐ.എം.എഫ് സെക്രട്ടറി ആർ.ജെ രതീഷ് അനുശോചന പരിപാടി നിയന്ത്രിച്ചു. ട്രഷറർ കെ.ഹുബൈബ് നന്ദി പറഞ്ഞു.
 

Tags

Latest News