തലശ്ശേരി-കതിരൂരിനടുത്ത ആറാം മൈലില്‍ ബസ്സിടിച്ച് മറിഞ്ഞ ഓട്ടോ കത്തി െ്രെഡവറുള്‍പ്പെടെ രണ്ട് പേര്‍ വെന്ത് മരിച്ചു. പാനൂരിനടുത്ത് പാറാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അഭിലാഷ്, സുഹൃത്ത് സജീഷ് എന്നിവരാണ് മരിച്ചത്.
ആറാം മൈല്‍ മൈതാനപ്പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു ദാരുണ സംഭവം് സി.എന്‍.ജി ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത.് തലശ്ശേരിയില്‍ നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് പോയ സ്വകാര്യ ബസ്സും കൂത്തുപറമ്പില്‍ നിന്ന് തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത.് ബസ്സിന്റെ ഇടിയുടെ ആഘാതത്തില്‍ ഓട്ടോ തലകീഴായി മറിയുകയും കത്തുകയുമായിരുന്നു. ഓട്ടോയില്‍ കുടുങ്ങിയ ഇരുവര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ല. ഓടിക്കൂടിയ നാട്ടുകാര്‍ക്ക് പോലും ഓട്ടോയില്‍ ആളുകളുണ്ടായിരുന്നോയെന്ന് സംശയമായിരുന്നു. തീഗോളമായി മാറിയ ഓട്ടോക്ക് സമീപം ആര്‍ക്കും പോകാന്‍ സാധിച്ചില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ സ്ഥലത്തെത്തി വെള്ളം ഒഴിച്ച് തീക്കെടുത്തിയപ്പോഴാണ് രണ്ട് പേരെ ഓട്ടോക്കകത്ത് വെന്ത് മരിച്ച നിലയില്‍ കണ്ടെത്തിയത.് മൃതദേഹങ്ങള്‍ കതിരൂര്‍ പോലീസും ഫയര്‍ഫോഴ്‌സും തലശ്ശേരി ജനറലാശുപത്രിയിലേക്ക് മാറ്റി. തലശ്ശേരികൂത്തുപറമ്പ് റൂട്ടിലോടുന്ന എം.4 സിക്‌സ് ബസ്സാണ് ഓട്ടോയിലിടിച്ചത.്
പാറാട്ടെ മത്സ്യ വ്യാപാരി പരേതനായ കണ്ണന്റെ മകനാണ് അഭിലാഷ്. ആറാംമൈലിലെ സഹോദരിയുടെ വീട്ടിലേക്ക് പോയതാണെന്ന് പറയുന്നു. എട്ടു മാസം മുമ്പാണ് പുതിയ സിഎന്‍ജി ഓട്ടോറിക്ഷ വാങ്ങിയത്. ജാന്‍സിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. പരേതനായ കുമാരന്റെയും, ജാനുവിന്റെയും മകനാണ് സജീഷ്.






