കൊച്ചി- വിവാഹിതയും രണ്ടു പെണ്‍മക്കളുടെ മാതാവുമായ 39 വയസ്സുകാരിയുമായി 22 വയസ്സുകാരനായ പൂജാരി ഒളിച്ചോടി. നോര്‍ത്ത് പറവൂര്‍ പുത്തന്‍വേലിക്കര കപ്പേളക്കുന്ന് കൊച്ചുകടവില്‍ വൈശാഖ്, പുത്തന്‍വേലിക്കര പുലിയംതുരുത്ത് സ്വദേശിനി മനോജ് ഭാര്യ രമ്യ എന്നിവരെയാണ് കാണാതായത്.
രമ്യ ക്ലര്‍ക്കായി ജോലി ചെയ്യുന്ന സ്ഥാപനത്തോടനുബന്ധിച്ചുള്ള ക്ഷേത്രത്തിലെ പൂജാരിയാണ് വൈശാഖ്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതേച്ചൊല്ലി ഇരുവരുടെയും വീടുകളില്‍ തര്‍ക്കം നിലനിന്നിരുന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ജോലി സ്ഥലത്തു നിന്ന് ആരോഗ്യകാരണം പറഞ്ഞ് നേരത്തെ ഇറങ്ങിയ രമ്യയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വൈശാഖിനെയും കാണാതായതായി വിവരം ലഭിച്ചു. രമ്യയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വൈശാഖിന്റെ ഫോണിന്റെ ടവര്‍ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും കൊല്ലൂരിലും കുടകിലും തുടര്‍ന്ന് മംഗലാപുരത്തും എത്തിയതായി വിവരം ലഭിച്ചു. ഇവിടെയുള്ള വൈശാഖിന്റെ ബന്ധുവീട്ടില്‍ ഇരുവരും ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)