കുവൈത്തില്‍ 'വിന്റര്‍ വണ്ടര്‍ ലാന്‍ഡ്' അടുത്ത ഞായറാഴ്ച തുറക്കും

കുവൈത്ത് സിറ്റി -  കുവൈത്തില്‍ 'വിന്റര്‍ വണ്ടര്‍ ലാന്‍ഡ്' അടുത്ത ഞായറാഴ്ച തുറക്കും. പ്രതിദിനം 15,000 സന്ദര്‍ശകരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന 'വിന്റര്‍ വണ്ടര്‍ ലാന്‍ഡ്' വിനോദ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനെ കുറിച്ച് കുവൈത്ത് ടൂറിസം പ്രോജക്ട് കമ്പനിയുടെ സിഇഒ ഫാദല്‍ അല്‍ ദോസരിയാണ് അറിയിച്ചത്.

'വിന്റര്‍ വണ്ടര്‍ ലാന്‍ഡ്' ആദ്യ സീസണ്‍ അസാധാരണമായ വിജയമാണ് കൈവരിച്ചത്. നാല് മാസത്തില്‍ കൂടാത്ത സമയത്തിനുള്ളില്‍ 600,000 സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സാധിച്ചിരുന്നു. പുതിയ രൂപത്തിലും ഭാവത്തിലും 'വിന്റര്‍ വണ്ടര്‍ ലാന്‍ഡ്' രണ്ടാമതും എത്തുകയാണെന്ന് ഫാദല്‍ അല്‍ ദോസരി പറഞ്ഞു. പദ്ധതിയുടെ ദൈര്‍ഘ്യം അടുത്ത മൂന്ന് വര്‍ഷത്തേക്കാണ്.

പ്രവര്‍ത്തന ശേഷി പ്രതിവര്‍ഷം മൂന്ന് മില്യണ്‍ സന്ദര്‍ശകരെ കവിയുന്നതായിരിക്കും. പ്രവര്‍ത്തന മേഖല 75,000 ചതുരശ്ര മീറ്ററില്‍ നിന്ന് 130,000 ചതുരശ്ര മീറ്ററായി ഉയര്‍ത്തിയിട്ടുണ്ടെന്നും 70 ശതമാനത്തിന്റെ വര്‍ധനയാണ് കൊണ്ട് വന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News