കുവൈത്തില്‍ ആഘോഷ പരിപാടികള്‍ നടത്തരുതെന്ന് ഇന്ത്യന്‍ എംബസി

കുവൈത്ത് സിറ്റി - കുവൈത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആഘോഷ പരിപാടികള്‍ നടത്തരുതെന്ന് ഇന്ത്യന്‍ എംബസി. രാജ്യത്തെ ആഘോഷ പരിപാടികള്‍ മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട കുവൈത്ത് സര്‍ക്കാരിന്റെ സമീപകാല തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അറിയിപ്പ്.
കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ശേഷമാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് എംബസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.എല്ലാ ഇന്ത്യന്‍ അസോസിയേഷനുകളും ഇത് പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

Latest News