മോഹന്‍ലാല്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ സിനിമയ്ക്കായി താരം മുംബൈയില്‍

മുംബൈ-മോഹന്‍ലാല്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം എന്ന നിലയില്‍ വൃഷഭ പ്രഖ്യാപനം തൊട്ടേ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംവിധാനം നന്ദ കിഷോറാണ് നിര്‍വഹിക്കുന്നത്. മലയാളത്തിലും തെലുങ്കിലുമായിട്ടാണ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. ഇപ്പോള്‍ വൃഷഭയുടെ രണ്ടാം ഷെഡ്യൂളിനായി താരം മുംബൈയിലേക്ക് പോയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ 'വൃഷഭ' തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്ന് റിപ്പോര്‍ട്ടുണ്ട്. റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഹ്‌റ എസ് ഖാന്‍ നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് വൃഷഭയുടെ സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്.
എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസും മോഹന്‍ലാലിന്റെ വൃഷഭയുടെ നിര്‍മാണത്തില്‍ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകള്‍ക്കൊപ്പം ചേരുമ്പോള്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവരാണ് നിര്‍മാണം. മൈസൂരാണ് വൃഷഭയുടെ മറ്റൊരു ലോക്കേഷന്‍. എന്തായാലും മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് വൃഷഭയും. മോഹന്‍ലാല്‍ നായകനാകുന്ന നേര് എന്ന ചിത്രീകരണം അടുത്തിടെ തിരുവനന്തപുരത്ത് പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സംവിധായകന്‍ ജീത്തു ജോസ് ഒരുക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈന്‍ നീതി തേടുന്നു എന്നാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പാണ്

Latest News