കൊണ്ടോട്ടി- പിതാവിന്റെ കണ്‍മുമ്പില്‍ തെങ്ങ് കടപുഴകി ദേഹത്തേക്ക് വീണ് മകന്‍ മരിച്ചു. ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ ക്ഷേമ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാനുമായ പ്രൊഫ. എ.പി.അബ്ദുല്‍ വഹാബിന്റെ മകന്‍ തേഞ്ഞിപ്പലം പാണമ്പ്ര അഫീഫ് അബ്ദുറഹിമാന്‍ (26) ആണ് മരിച്ചത്. മൊറയൂരിലാണ് അപകടം.
മാതാവിന്റെ കുടുംബ സ്വത്തായ കൃഷിഫാമില്‍ തെങ്ങ് തടം തുറക്കുന്ന ജോലികളുമായി എത്തിയതായിരുന്നു പ്രൊഫ. എ.പി.അബ്ദുല്‍ വഹാബും അഫീഫും. തൊഴിലാളികള്‍ ജോലി കഴിഞ്ഞ് മടങ്ങിയ സമയത്താണ് തെങ്ങ് കടപുഴകി അഫീഫിന്റെ ദേഹത്തേക്ക് വീണത്. അബ്ദുല്‍ വഹാബ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ജനവാസം കുറഞ്ഞ സ്ഥലമായതിനാല്‍ അപകടത്തില്‍ പെട്ട അഫീഫിനെ ആശുപത്രിയിലെത്തിക്കാനായില്ല. നിലവിൡകേട്ടെത്തിയവര്‍ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മാതാവ്: റസിയ. സഹോദരങ്ങള്‍: ഹസീം ജസീം, അബീദ് ഷഹീര്‍.