' നടിയാകാന്‍ തയ്യാറെടുക്കുന്ന ശ്രീലക്ഷ്മി കരുതി ഇരുന്നോളണം, രാം ഗോപാല്‍ വര്‍മ്മ സ്ത്രീ വിഷയത്തില്‍ തല്‍പരനാണ് '

പ്രമുഖ സംവിധായകനായ രാംഗോപാല്‍ വര്‍മ മലയാളിയും മോഡലുമായ ശ്രീലക്ഷ്മി സതീഷിന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്തിരിക്കുകയാണ്. ശ്രീലക്ഷ്മിയുടെ പല വീഡിയോകളും ഫോട്ടോകളുമെല്ലാം രാംഗോപാല്‍ വര്‍മ ഷെയര്‍ ചെയ്തിരുന്നു. ഇത് സ്ഥിരമായതോടെ ട്രോളുകളും വന്നു തുടങ്ങിയെന്നും തന്നോട് കരുതിയിരുന്നോളാനുള്ള ഉപദേശങ്ങളാണ് ഇപ്പോള്‍ വരുന്നതെന്നും ശ്രീലക്ഷ്മി പറയുന്നു. ശ്രീലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ : 
'സാര്‍ സ്ത്രീ വിഷയത്തില്‍ തല്‍പരനാണ് എന്നൊക്കെ പറഞ്ഞ് ഒരുപാട് പേര്‍ എനിക്ക് കമന്റ് ചെയ്തിരുന്നു. കരുതി ഇരുന്നോളാണം എന്നൊക്കെ പറയാറുണ്ട്. ഒരുപാട് നെഗറ്റീവ് കമന്റും വരുന്നുണ്ട്. ഞാന്‍ നോക്കുന്നത് ഈ പറയുന്ന വ്യക്തി എനിക്ക് തരുന്ന ബഹുമാനം ആണ്. വളരെ ഒഫീഷ്യല്‍ ആയാണ് പുള്ളി ഇതുവരെയും എന്നോട് സംസാരിച്ചത്. ഇവിടെ ആര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്. എന്നോട് അനുവാദം ചോദിച്ച ശേഷമാണ് അദ്ദേഹം ഫോട്ടോസ് ആയാലും വീഡിയോസ് ആയാലും ഷെയര്‍ ചെയ്യുന്നത്.  കമന്റില്‍ എന്നോട് വളരെ മാന്യമായി സംസാരിച്ച് ഇന്‍ബോക്സില്‍ മോശമായ മെസേജുകള്‍ അയക്കുന്നവരുണ്ട്. കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യം എന്നെ ഞാന്‍ അതിനെ പറയുള്ളൂ. കൂടുതലും സ്ത്രീകളാണ് നെഗറ്റീവ് കമന്റിടുന്നത്. ഞാന്‍ എന്റെ ശരീരത്തില്‍ കോണ്‍ഫിഡന്റ് ആണ്. നേരത്തെ ഞാന്‍ വളരെ മെലിഞ്ഞിട്ടുള്ള ആളായിരുന്നു. പ്ലസ് വണ്‍ ആയപ്പോഴൊക്കെ ഒന്ന് തടിച്ചു. ആ സമയത്തൊക്കെ എന്നെ തോട്ടി എന്നൊക്കെ വിളിച്ച് കളിയാക്കിയിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ എന്റെ ശരീരത്തില്‍ ഞാന്‍ വളരെ കോണ്‍ഫിഡന്റ് ആണ്',

 

Latest News