ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി

ദോഹ- മലയാളി യുവാവ് ഖത്തറില്‍ നിര്യാതനായി. എറണാകുളം  ആലുവ സ്വദേശി പുത്തന്‍പുരയില്‍ ഹനീഫ ശിഹാബുദ്ധീന്‍ (46) ആണ് മരിച്ചത്. പുത്തന്‍ പുരയില്‍ ഹനീഫയുടേയും ഐഷ ബീവിയുടേയും മകനാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് മൂന്നു ദിവസമായി ചികിത്സയിലായിരുന്നു.
ഫാത്തിമയാണ് ഭാര്യ. അമാന്‍ അഫ് ലഹ് (14) എം.ഇ.എസ്. സ്‌കൂള്‍,മെഹ്ദി അമീന്‍ (11) ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍,ഈസ ഹംദാന്‍ (8) ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവര്‍ മക്കളാണ്.
സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ന്യൂ റയ്യാന്‍ യൂണിറ്റ് ട്രഷററും, കേന്ദ്ര ജനസേവന വകുപ്പ് എക്‌സിക്യൂട്ടീവ് മെമ്പറും കനിവ് സെക്രട്ടറിമായിരുന്നു.
നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കള്‍ച്ചറല്‍ ഫോറം കമ്മ്യൂണിറ്റി സര്‍വീസ് വിംഗ് അറിയിച്ചു.

 

Latest News