Sorry, you need to enable JavaScript to visit this website.

അക്കൗണ്ടിലേക്ക് 1.24 കോടി രൂപ; അമ്പരന്നയാളോട് നിങ്ങളുടെ പണം തന്നെയെന്ന് ബാങ്ക്

ലണ്ടന്‍- ഒരു പൗണ്ട് മാത്രം ബാലന്‍സ് ഉണ്ടായിരുന്ന ബാങ്ക് അക്കൗണ്ടിലേക്ക് വന്നു ചേര്‍ന്നത് 1,22,000 പൗണ്ട്. ഏകദേശം 1.24 കോടി രൂപ.കിഴക്കന്‍ ലണ്ടനിലെ പോപ്ലറില്‍ താമസിക്കുന്ന 41 കാരന്‍ ഉര്‍സലാന്‍ ഖാനെ അത് നിങ്ങളുടെ പണം തന്നെയാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പറയുന്നു.സേവിംഗ്‌സ് അക്കൗണ്ട് ലോഗിന്‍ ചെയ്തപ്പോള്‍ അപ്രതീക്ഷിത തുക കണ്ടു ഞെട്ടിയ ഖാന്റെ സന്തോഷം നിലനിര്‍ത്താന്‍ ബാങ്ക് അധികൃതരുടെ മറുപടി കാരണമാകുകയും ചെയ്തു.
താന്‍ ഉടന്‍ തന്നെ ഗേറ്റ്ഹൗസ് ബാങ്കിനെ അറിയിച്ചുവെങ്കിലും പണം തനിക്കുള്ളതാണെന്ന്  ബാങ്ക് ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചുപറഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. പക്ഷേ, അധികം വൈകാതെ  ബാങ്ക്  അവരുടെ തെറ്റ് മനസ്സിലാക്കുകയും 24 മണിക്കൂറിനുള്ളില്‍ പണം തിരികെ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഒരു മടിയും കൂടാതെ അടുത്ത തിങ്കളാഴ്ച ഖാന്‍ മുഴുവന്‍ തുകയും തിരിച്ചടച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


സേവിംഗ്‌സ് അക്കൗണ്ടില്‍ ഒരു പൗണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇടപാടിന് ആവശ്യമായ ഫണ്ട് സേവിംഗ്‌സ് അക്കൗണ്ടില്‍ ഇല്ലെങ്കിലും കറണ്ട് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് 200 പൗണ്ടിന്റെ സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ നല്‍കിയിരുന്നു. പിന്നീട് ബാലന്‍സ് പരിശോധിച്ച പ്പോള്‍ 1,22,000 പൗണ്ട് കണ്ട് അമ്പരന്നുപോയി. പണം എന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുക മാത്രമല്ല ബാങ്ക് അധികൃതര്‍ അത് എന്റെ ബാര്‍ക്ലേസ് അക്കൗണ്ടിലേക്ക് മാറ്റാന്‍ അനുവദിക്കുകയും ചെയ്തതാണ് കൂടുതല്‍ ആശ്ചര്യം- ഖാന്‍  പറഞ്ഞു.
ബാങ്കില്‍ ഒന്നിലധികം അക്കൗണ്ടുകളുള്ള മറ്റൊരു ഉപഭോക്താവിന് വേണ്ടിയുള്ളതാണ് പണമെന്ന് പിന്നീട് മനസ്സിലായി. 'ഈ വ്യക്തിക്ക് അക്കൗണ്ട് എ, അക്കൗണ്ട് ബി എന്നിങ്ങനെ രണ്ട് അക്കൗണ്ടുകള്‍ ഉണ്ടായിരിക്കാം.  അക്കൗണ്ട് എയില്‍ നിന്ന് ബി അക്കൗണ്ടിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനാണ് ബാങ്ക് ഉദ്ദേശിച്ചത്. പക്ഷേ അതു വഴി തെറ്റി  എന്റെ അക്കൗണ്ടില്‍ എത്തി- ഖാന്‍ പറഞ്ഞു.
ബാങ്കുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഖാന്‍ പണം തിരികെ നല്‍കി. ഞാന്‍ അത് എടുത്തിരുന്നെങ്കില്‍ എനിക്ക് സാമ്പത്തികമായി സുരക്ഷിതനാകുമായിരുന്നു.  ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ബാങ്ക് തനിക്ക് മൂന്ന് തവണ ഉറപ്പുനല്‍കിയിരുന്നു. അവരെ അറിയിക്കാന്‍ ഞാന്‍ തന്നെയാണ് മുന്‍കൈയെടുത്തത്. തെറ്റ് മനസ്സിലാക്കാന്‍ ബാങ്ക് ഒരു ദിവസം മുഴുവന്‍ എടുത്തു.  പണം മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ഓപ്ഷനും നല്‍കി- ഖാന്‍ പറഞ്ഞു.

 

Latest News