Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിവിന്‍ പോളിക്ക് ഇന്ന് പിറന്നാള്‍ 

ആലുവ-വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍. വര്‍ഷങ്ങള്‍ക്കുശേഷം എന്ന പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിന്‍ പോളി നായകനാവുന്നത്. ഷാന്‍ റഹ്മാന്‍ ആണ് സംഗീത സംവിധാനം. ചിത്രത്തിന്റെ കമ്പോസിംഗ് ജോലികളിലാണ് ഷാന്‍ റഹ്മാന്‍. വര്‍ഷങ്ങള്‍ക്കുശേഷം എന്ന ചിത്രത്തിലും നിവിന്‍പോളി അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധായകന്റെ മേലങ്കി അണിഞ്ഞ മലര്‍വാടി ആര്‍ട്‌സ് ക്‌ളബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി സിനിമയില്‍ എത്തുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വന്‍വിജയം നേടിയ തട്ടത്തിന്‍മറയത്ത് എന്ന ചിത്രത്തിലും നിവിന്‍ പോളി ആയിരുന്നു നായകന്‍. വിനീത് രചന നിര്‍വഹിച്ച ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലും നിവിന്‍ നായക വേഷത്തില്‍ തിളങ്ങി. 2016 ല്‍ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വര്‍ഗരാജ്യം ആണ് വീനീത് -നിവിന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.അതേസമയം നിവിന്‍ പോളി ഇന്ന് 39 വയസിലക്ക് പ്രവേശിക്കുകയാണ്. നിവിന്‍ -വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് വിവരം. ഒരു വെബ് സീരീസില്‍ നായകനായി അഭിനയിക്കാന്‍ നിവിന്‍ ഒരുങ്ങുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് വിനീത് ഒരുങ്ങുന്നത്. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവസാന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ് , നിത പിള്ള തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.


 

Latest News