കണ്ണൂര്‍ ഉളിക്കല്‍ ടൗണിനു സമീപം കാട്ടാന ഇറങ്ങി; സ്‌കൂളുകള്‍ക്ക് അവധി നല്‍കി

കണ്ണൂര്‍- കണ്ണൂരിലെ  ഉളിക്കല്‍ ടൗണിന് സമീപം ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. വള്ളിത്തോട് റോഡില്‍ ഉളിക്കല്‍ കൃഷി ഓഫീസിന് സമീപത്തെ കൃഷിയിടത്തിലാണ് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്. ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ അവധി നല്‍കി.
വിദ്യാര്‍ത്ഥികളും യാത്രക്കാരും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. ഇന്ന് രാവിലെ 7 മണിയോടെയാണ് കാട്ടാനയെ ടൗണിലെ പള്ളിക്ക് സമീപം കണ്ടത്, ആന ഇറങ്ങിയതറിഞ്ഞ് ടൗണില്‍ വന്‍ ജനക്കൂട്ടമെത്തി. ജനക്കൂട്ടത്തെ കണ്ട് പരിഭ്രാന്തനായ ആന ജനക്കൂട്ടത്തിലേക്ക് ഓടിയടുക്കുകയും നിരവധി ആളുകള്‍ക്ക് ഓടുന്നതിനിടയില്‍ വീണ് പരിക്കേല്‍ക്കുകയും ചെയ്തു. കാട്ടാന ഇപ്പോഴും ടൗണിന് പരിസരത്ത് നില ഉറപ്പിച്ചിരിക്കുകയാണ്.

 

Latest News