വിമാനത്തില്‍ സഹയാത്രികയെ ഉപദ്രവിച്ച എഞ്ചിനീയര്‍ അറസ്റ്റില്‍

നാഗ്പൂര്‍- വിമാനത്തില്‍ സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 32 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ വിമാനക്കമ്പനിയുടെ പൂനെ-നാഗ്പൂര്‍ വിമാനത്തിലാണ് സംഭവം. പൂനെയിലെ കോണ്ട്വ സ്വദേശിയും എഞ്ചിനീയറുമായ ഫിറോസ് ഷെയ്ഖാണ് അറസ്റ്റിലായത്.
ചന്ദ്രാപൂര്‍ നിവാസിയായ പരാതിക്കാരി തന്റെ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി നാഗ്പൂരിലേക്ക് പോകുകയായിരുന്നുവെന്ന് സോനെഗാവ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നാഗ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയതിന് ശേഷമാണ് പ്രതി 40 കാരിയെ  പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിമാനത്തിലുണ്ടായിരുന്ന
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ജവാന്‍ ഇടപെട്ട് ഷെയ്ഖിനെ തടഞ്ഞവെച്ചുവെന്നും തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും പോലീസ് പറഞ്ഞു. വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News