ഹമയുമായി ദോഹത്‌ന ഇന്നൊവേറ്റീവ് ഡിസ്ട്രിബ്യൂഷന് പങ്കാളിത്തം

ദോഹ- പ്രശസ്ത ജർമൻ ആക്‌സസറി വിതരണക്കാരായ ഹമയുമായി അലി ബിൻ അലിയുടെ കമ്പനിയായ ദോഹത്‌ന ഇന്നൊവേറ്റീവ് ഡിസ്ട്രിബ്യൂഷനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ക്രൗൺപ്ലാസ ബിസിനസ് സെന്ററിൽ നടന്ന പരിപാടിയിൽ ഓഹരി ഉടമകൾ, കമ്പനി പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, ഇലക്ട്രോണിക് പ്രേമികൾ തുടങ്ങി നൂറിലേറെ പേർ ചടങ്ങിൽ പങ്കെടുത്തു. 
ഗെയിമിംഗ് പെരിഫെറലുകൾ, ഹെഡ്‌ഫോണുകൾ, മൾട്ടി പോർട്ട് ഹബുകൾ, മൾട്ടി ഡിവൈസ് വയർലസ് മൈക്ക്, ഐഫോണുകൾ, ഐപാഡുകൾ എന്നിവക്കുളള ആപ്പിൾ സർട്ടിഫൈഡ് ഉൽപന്നങ്ങൾ ഉൾെപ്പടെയെുള്ള മൊബൈൽ ആക്‌സസറികൾ, എച്ച് ഡി എം ഐ കാബിളുകൾ, ബൈനോക്കുലറുകൾ തുടങ്ങിയ മുൻനിര ആക്‌സസറികളാണ് വാഗ്ദാനം ചെയ്യുന്നത്. 
ജർമൻ ഗുണനിലവാരത്തിൽ പ്രീമിയം ഉൽപന്നങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും ചെറിയ ആക്‌സസറികൾക്കു പോലും ഒന്നുമുതൽ 30 വർഷം വരെ വാറന്റികളാണ് നൽകുന്നത്. നിലവിൽ ബ്രാന്റ് 70 ലധികം രാജ്യങ്ങളിൽ ആഗോള സാന്നിധ്യമുണ്ട്. ഹമയുടെ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ ഡയറക്ടർ ജയകൃഷ്ണൻ പൊതുവാൾ പരിപാടി നിയന്ത്രിച്ചു. ജർമൻ നിലവാരത്തിലുള്ള ഉൽപന്നങ്ങൾ ആക്‌സസ് ചെയ്യാവുന്ന വിലയിൽ എത്തിക്കാനാവുന്നത് ഹമ ഉയർത്തിപ്പിടിക്കുന്നു. ഇലക്ട്രോണിക്‌സ് ആക്‌സസറീസ് വ്യവസായത്തിൽ നൂറ്റാണ്ട് നീണ്ട പാരമ്പര്യമുള്ള കമ്പനി എന്ന നിലയിൽ ഖത്തർ വിപണിയിലേക്കുള്ള പ്രവേശനം സുപ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു. ദോഹത്‌ന ഓപറേഷൻസ് മാനേജർ അസ്ഹർ ബക്ഷ് പങ്കെടുത്തു

Tags

Latest News