മലയാളി സമ്മേളന വോളി: കൾച്ചറൽ ഫോറം, ക്യൂ.സി.എം.സി ചാമ്പ്യന്മാർ

ദോഹ- എട്ടാമത് ഖത്തർ മലയാളി സമ്മേളനത്തിന്റെ പ്രചാരണാർഥം നടക്കുന്ന വോളിബോൾ ടൂർണമെന്റിൽ എ ഡിവിഷനിൽ കൾച്ചറൽ ഫോറം കോഴിക്കോട് ജേതാക്കളായി. 
ആസ്പയർ ഡോമിൽ നടന്ന മത്സരത്തിൽ ഫൈറ്റേഴ്‌സ് എറണാകുളത്തെ ഏകപക്ഷീയമായ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കൾച്ചറൽ ഫോറം കോഴിക്കോട് വിജയികളായത്. 
ബി ഡിവിഷനിൽ നടന്ന മത്സരത്തിൽ ദോസ്താന കൊല്ലത്തെ  പരാജയപ്പെടുത്തി ക്യൂ.സി.എം.സി കോഴിക്കോട് വിജയികളായി. രണ്ടു ഡിവിഷനുകളുമായി 14 ടീമുകൾ അണിനിരന്ന മത്സരം രാവിലെ എട്ട് മണിക്ക് ആരംഭിച്ച് രാത്രി 11 മണി വരെ നീണ്ടു നിന്നു. ഖത്തർ മലയാളി സമ്മേളനം സംഘാടക സമിതി വൈസ് ചെയർമാൻ കെ.എൻ. സുലൈമാൻ മദനി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജേതാക്കൾക്കുള്ള ട്രോഫികൾ ഖത്തർ മലയാളി സമ്മേളന വേദിയിൽ വെച്ച് സമ്മാനിക്കുമെന്ന് കായിക വിഭാഗം ചെയർമാൻ ആഷിഖ് അഹ്മദ് അറിയിച്ചു. 
മനോജ് കുമാർ, നസീം, സെബിൻ ജോസഫ്, മുഹമ്മദ്. വി.ടി, അമീർ എന്നിവർ കളികൾ നിയന്ത്രിച്ചു.

Tags

Latest News