ഗാസ- ഹമാസ് രാഷ്ട്രീയകാര്യ സമിതിയിലെ രണ്ട് പ്രമുഖര്‍ ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പട്ടു. ജവാദ് അബു ശമ്മാല, സക്കരിയ അബു മഅ്മര്‍ എന്നിവരാണ് തെക്കന്‍ ഗാസ മുനമ്പിലെ ഖാന് യൂനിസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അബു ശമ്മാലയെ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.