ബാബാ രാംദേവ് അടുത്ത പ്രധാനമന്ത്രി 

ബാബാ രാംദേവിനെ കളിയാക്കാന്‍ വരട്ടെ. അദ്ദേഹമായിരിക്കും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയെന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ ലേഖനം. യോഗഗുരുവും പതഞ്ജലി വ്യവസായ സാമ്രാജ്യത്തിന്റെ തലവനുമായ ബാബാ രാംദേവ് ഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായാലും അത്ഭുതപ്പെടാനില്ലെന്നാണ്പറയുന്നത്. ബാബാ രംദേവിനേയും അദ്ദേഹത്തിന്റെ വ്യവസായത്തെയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി താരതമ്യം ചെയ്ത് ഉള്ള ലേഖനമാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്. 'ദ ബില്യണെയര്‍ യോഗി ബിഹൈന്‍ഡ് മോഡീസ് റൈസ്' എന്ന ലേഖനത്തിലാണ് ഇത്തരത്തില്‍ പരാമര്‍ശം. 
ലേഖനം രാംദേവിന്റെ സാമ്പത്തിക, രാഷ്ട്രീയ ആത്മീയ കാര്യങ്ങളെക്കുറിച്ച് പറയുന്നു. ട്രംപ് യുഎസ് പ്രസിഡന്റായതുപോലെ രാംദേവ് ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമെന്നാണ് മാധ്യമത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതാദ്യമായാണ് ട്രംപിനെയും രാംദേവിനെയും താരതമ്യം ചെയ്ത് ലേഖനം വരുന്നത്. ഇരുവരേക്കുറിച്ചും മാധ്യമം കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
ട്രംപിനെപ്പോലെതന്നെ വലിയ വ്യവസായ സ്ഥാപനത്തിന്റെ ഉടമയാണെന്നും അതുപോലെതന്നെ ടിവിയില്‍ പൊങ്ങച്ചം പറയുന്നയാളാണെന്നും വ്യക്തമാക്കുന്നു. ഇരുവര്‍ക്കും സത്യവുമായുള്ള ബന്ധം ഇലാസ്റ്റിക് പോലെയാണെന്നും ലേഖനത്തിലുണ്ട്. 
ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഇല്ലെങ്കിലും ബാബാ രാംദേവിന് ഇപ്പോള്‍ പ്രധാനമന്ത്രിയേക്കാള്‍  സ്വാധീനമുണ്ടെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണെന്നും ഹിന്ദുക്കളുടെ അവകാശങ്ങള്‍ക്കായി വാദമുയര്‍ത്തുന്നയാളാണ്, മോഡിയുടെ ഉറ്റസുഹൃത്താണെന്നും റോബര്‍ എഫ്. വോര്‍ത്തിന്റെ ലേഖനത്തിലുണ്ട്. 

Latest News