കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി. ജലീലിനെതിരായ കേസ് പോലീസ് അവസാനിപ്പിക്കുന്നു

പത്തനംതിട്ട- കശ്മീരിനെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ കെ.ടി ജലീല്‍ എം.എല്‍.എക്കെതിരായ കേസ് അവസാനിപ്പിക്കുന്നു. ഇതു സംബനധിച്ച് പരാതിക്കാരന് പോലീസ് നോട്ടീസ് അയച്ചു. ആക്ഷേപം ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാനാണ് നിര്‍ദ്ദേശം.
തിരുവല്ല കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കീഴ് വായ്പൂര്‍ പോലീസ് കെ.ടി ജലീലിനെതിരെ കേസെടുത്തിരുന്നത്. ആര്‍ എസ് എസ് ജില്ലാ പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹനാണ് പരാതി നല്‍കിയിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പാക്കധീന കശ്മീരെന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള  ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് പരാതിക്കാധാരം.
ഇന്ത്യന്‍ അധീന കശ്മീരെന്ന പ്രയോഗവും കുറിപ്പിലുണ്ടായിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.  ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയിലാണ് ' ആസാദ് കശ്മീര്‍ ' എന്നെഴുതിയതെന്നും ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്നുമായിരുന്നു കെ.ടി ജലീലിന്റെ മറുപടി.

 

Latest News