ചെന്നൈ- ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് സിനിമാ സംവിധായകനെ ഭീഷണിപ്പെടുത്തിയവിരുതനെ പോലീസ് അറസ്റ്റ് ചെയ്തു. വില്ലുപുരം സ്വദേശി കെ.സെന്തില്‍നാഥന്‍ എന്ന 44 കാരനാണ് അറസ്റ്റിലായത്.
തനിക്ക് പരിചയമുള്ള രണ്ട് പേര്‍ക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ചലച്ചിത്രസംവിധായകന്‍ വി.സെന്തിലിന് (40) ഫോണ്‍ ചെയ്തത്. റോയപുരം കണ്ണദാസന്‍ നഗറില്‍ താമസിക്കുന്ന സെന്തിലിന് വെള്ളിയാഴ്ചയാണ് ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടയാളില്‍നിന്ന് മൊബൈല്‍ ഫോണിലേക്ക് കോള്‍ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
രണ്ടുപേരെ അയക്കുമെന്നും സിനിമാ മേഖലയില്‍ ജോലി നല്‍കണമെന്നുമാണ് വിളിച്ചയാള്‍ പറഞ്ഞു. ഇല്ലെങ്കില്‍ വെറുതെ വിടില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സെന്തിലിന്റെ പരാതിയില്‍ റോയപുരം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് കെ.സെന്തില്‍നാഥന്‍ എന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് നാല് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.
സെന്തില്‍നാഥന്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ചയാളാണെന്നും വില്ലുപുരം ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഭജന പാടാറുണ്ടെന്നും കൂടുതല്‍ അന്വേഷണത്തില്‍ കണ്ടെത്തി.