സോളാര്‍ കേസില്‍ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് കെ ബി ഗണേഷ് കുമാര്‍

കൊല്ലം - സോളാര്‍ കേസില്‍ സി ബി ഐ അന്വേഷണ റിപ്പോര്‍ട്ടിന്റെ പേരില്‍ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഗൂഢാലോചന സംബന്ധിച്ച് തന്റെയോ മുഖ്യമന്ത്രി പിണറായി വിജയന്റെയോ പേര് റിപ്പോര്‍ട്ടില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. സോളാര്‍ വിവാദങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ തന്റെ പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയോട് ആവശ്യപ്പെട്ടത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയായിരുന്നു. മുഖ്യമന്ത്രി കസേര തട്ടിയെടുക്കാന്‍ ചില കോണ്‍ഗ്രസുകാര്‍ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് മറ്റാരെയെങ്കിലും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. കൊട്ടാരക്കരയില്‍ 14-ന് നടക്കുന്ന പാര്‍ട്ടിസമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest News