ദോഹ- ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്‌പെഷ്യൽ കോൺസുലാർ ക്യാമ്പ് ഒക്ടോബർ 13ന് അൽ ഖോറിൽ നടക്കും.
അൽ ഖോറിലെ കോർ ബേ റെസിഡൻസിയിലാണ്് ക്യാമ്പ് നടക്കുക. പാസ്‌പോർട്ട് പുതുക്കൽ, അറ്റസ്‌റ്റേഷൻ മറ്റ് എംബസി സേവനങ്ങൾ എന്നിവയ്ക്ക് സൗകര്യമുണ്ടാകും.
അൽ ഖോറിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാർക്ക് ദോഹയിൽ വരാനും ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രയാസം പരിഗണിച്ചാണ് അൽ ഖോറിൽ കോൺസുലാർ ക്യാമ്പൊരുക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 11 വരെയാണ് ക്യാമ്പെങ്കിലും രാവിലെ 8 മണി മുതൽ ഓൺ ലൈനിൽ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവർ ആവശ്യമായ രേഖകളുടെ പകർപ്പുകൾ കൊണ്ടുവരണമെന്നും ഐസിബിഎഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സേവനങ്ങൾക്കുള്ള ചാർജുകൾ പണമായി മാത്രമേ സ്വീകരിക്കൂ. ഐസിബിഎഫ് ഇൻഷുറൻസ് ഡെസ്‌കും ക്യാമ്പിൽ പ്രവർത്തിക്കും.തൊഴിലാളികളുടെ പ്രശ്‌നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും സൗകര്യമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 70462114, 66100744 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.






