ജാതിസെന്‍സസ് നടത്തണമെന്ന് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പില്‍ വിഷയമാക്കും

ന്യൂദല്‍ഹി- ജാതി സെന്‍സസിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇക്കാര്യം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

വരുന്ന തിരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് പ്രധാന പ്രചരണ വിഷയമാക്കാന്‍ പ്രമേയം പാസാക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ സെന്‍സസ് നടപ്പാക്കാനാണ് ആലോചന. പുരോഗമനപരമായ ഒരു കാഴ്ചപ്പാടാണ് തീരുമാനമെന്ന് കരുതുന്നു. ഇന്ത്യ സഖ്യത്തിലെ ഭൂരിപക്ഷം പാര്‍ട്ടികളും ജാതി സെന്‍സസിന് അനുകൂലമാണെന്നും രാഹുല്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ നന്മക്ക് ജാതി സെന്‍സസ് അനിവാര്യമാണ്. എന്നാല്‍ സെന്‍സസ് പ്രാവര്‍ത്തികമാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിവില്ല. കോണ്‍ഗ്രസിന്റെ നാല് മുഖ്യമന്ത്രിമാരില്‍ മൂന്ന് പേരും ഒ.ബി.സി വിഭാഗത്തില്‍നിന്നാണ്. അതേസമയം, 10 ബി.ജെ.പി മുഖ്യമന്ത്രിമാരില്‍ ഒരു മുഖ്യമന്ത്രി മാത്രമാണ് ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ളതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

 

Latest News