തൃശൂർ- രണ്ട് ദിവസത്തെ നാസ ഇന്റർനാഷണൽ സ്‌പേസ് ആപ്പ്‌സ് ചലഞ്ച് ഹാക്കത്തോൺ സമാപിച്ചു. ദുബായ് ആസ്ഥാനമായുള്ള യുണീക്ക് വേൾഡ് റോബോട്ടിക്‌സുമായി സഹകരിച്ച് ജ്യോതി എഞ്ചിനീയറിംഗ് കോളേജാണ് പരിപാടി സംഘടിപ്പിച്ചത്.
ലോകത്ത് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർചെയ്ത സെന്ററിനുള്ള റെക്കോർഡ് ജ്യോതി എൻജിനീയറിംഗ് കോളേജിനാണെന്ന് കോളേജിന്റെ അക്കാദമിക് ഡയറക്ടർ ഫാ. ജോസ് കണ്ണമ്പുഴ പറഞ്ഞു. 3750 പേരാണ് രജിസ്റ്റർ ചെയ്തത്. 2,300 പേർ രജിസ്റ്റർ ചെയ്ത ഈജിപ്തിലെ കെയ്‌റോ ആണ് രണ്ടാം സ്ഥാനത്ത്.
വാർത്തകൾക്കായി മലയാളം ന്യൂസ് വാട്‌സ്ആപ് ചാനൽ ഫോളോ ചെയ്യുക
165 രാജ്യങ്ങളിൽ 400 ലധികം കേന്ദ്രങ്ങളിലായാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. ഐ.എസ്.ആർ.ഒ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 13 ബഹിരാകാശ സംഘടനകൾ പരിപാടിയുമായി സഹകരിച്ചിരുന്നു.
വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന 30 ടാസ്‌കുകളാണ് നാസ നൽകിയത്. വിജയികളാകുന്ന ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ മികച്ച മൂന്ന് നിർദ്ദേശങ്ങൾക്ക് 50,000, 30,000, 20,000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസുകൾ ലഭിക്കും. പങ്കെടുത്തവർക്കെല്ലാം നാസ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.