കോഴിക്കോട്- രാത്രികാലങ്ങളില്‍ വീടുകളില്‍ ഒളിഞ്ഞു നോക്കുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. കിഴക്കോത്ത് പന്നൂര്‍ മേലെ പറയരുകണ്ടി മുഹമ്മദ് സാദിഖ് (34) ആണ് പിടിയിലായത്.
സ്ത്രീകള്‍ കുളിക്കുന്നത് ഉള്‍പ്പെടെ നിരവധി ഫോട്ടോകള്‍ ഇയാളുടെ മൊബൈലില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. വിവാഹം നടന്ന വീടുകളില്‍ രാത്രി കയറുന്നത് ഇയാളുടെ പതിവാണെന്നും പോലീസ് പറഞ്ഞു.
ഓട്ടോ െ്രെഡവറായ സാദിഖ് രാത്രിയില്‍ പുതപ്പുമൂടിയാണ് വീടുകളില്‍ കയറുന്നത്. വീടുകളില്‍ അശ്ലീലമെഴുതി കൊണ്ടിടുന്നതും ഇയാളുടെ പതിവാണ്. ശല്യം കാരണം സഹികെട്ട നാട്ടുകാര്‍ സിസിടിവി പരിശോധിച്ചാണ് ആളെ കണ്ടെത്തിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)