പാലക്കാട്ട് അടക്ക മോഷണം ആരോപിച്ച് ക്രൂര മര്‍ദനം

പാലക്കാട്-അടക്ക മോഷണം ആരോപിച്ച് മാനസികവെല്ലുവിളി നേരിടുന്നയാളെ ക്രൂരമായി മര്‍ദ്ദിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം. ശ്രീകൃഷ്ണപുരം സ്വദേശിയായ മുരളീധരനാണ് മര്‍ദനമേറ്റത്. വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.  
പരിക്കേറ്റ് കിടന്ന മുരളീധരനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Latest News