ദുബായ്- ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളില്‍ ഒന്നായ ദുബായ് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു. നാളെ രാവിലെ യു.എ.ഇ വ്യാപാര മന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി ഹൈപ്പര്‍ മാര്‍ക്കറ്റ് ജനങ്ങള്‍ക്കു സമര്‍പ്പിക്കുമെന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി അറിയിച്ചു.
ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ ജമാല്‍ ബിന്‍ താനി പങ്കെടുക്കും. ബുര്‍ജ് ഖലീഫയോട് ചേര്‍ന്ന് അഞ്ച് ലക്ഷത്തില്‍പ്പരം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ദുബായ് മാള്‍ ലോകോത്തര ബ്രാന്‍ഡുകളുടെ കേന്ദ്രം കൂടിയാണ്.






