കയ്റോ- അലക്സാണ്ട്രിയ സന്ദര്‍ശിക്കുകയായിരുന്ന ഇസ്രായില്‍ വിനോദസഞ്ചാര സംഘത്തിന് നേരെ ഈജിപ്ഷ്യന്‍ പോലീസുകാരന് നടത്തിയ വെടിവെപ്പില്‍ രണ്ട് ഇസ്രായിലികളും ഒരു ഈജിപ്ത് പോലീസുകാരനും മരിച്ചു.
ഇസ്രായില്‍-ഫലസ്തീന് സംഘര്‍ഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെയാണ് സംഭവം. പോലീസ് തോക്കുകൊണ്ടല്ല,തന്റെ സ്വന്തം തോക്കുകൊണ്ട് പോലീസുകാരന് ഇവര്‍ക്ക നേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാലാമതൊരാള്‍ക്ക് പരിക്കുണ്ട്. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.