ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഹോട്ടസ്റ്റ് 

ബോളിവുഡ് താരമക്കളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഫോളോ ചെയ്യുന്ന താരമാണ് ഷാരുഖ് ഖാന്റെ മകള്‍ സുഹാന. സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിടുന്ന സുഹാനയുടെ ഫോട്ടോകളെല്ലാം പെട്ടെന്നാണ് വൈറലാകുന്നത്. വസ്ത്രധാരണത്തിന്റെ പേരില്‍ പഴി കേള്‍ക്കാറുണ്ടെങ്കിലും പാപ്പരാസികളെയൊന്നും ഗൗനിക്കാന്‍ സുഹാന തയ്യാറല്ല. അതിനു തെളിവാണ് പുതിയ ഫോട്ടോ ഷൂട്ടും. വോഗ് മാഗസിന്റെ ആഗസ്റ്റ് പതിപ്പിനായാണ് സുഹാന മോഡലായത്. അതീവ ഗ്ലാമറസായാണ് പതിനെട്ടുകാരിയായ സുഹാന പ്രത്യക്ഷപ്പെടുന്നത്. ലണ്ടനില്‍ പഠിക്കുന്ന സുഹാന പഠനം കഴിഞ്ഞ് സിനിമയിലേയ്‌ക്കെത്തും. തന്റെ മേഖല സിനിമയാണെന്നാണ് ഈ താരപുത്രി വിശ്വസിക്കുന്നത്. സ്‌കൂളില്‍ അവതരിപ്പിച്ച നാടകത്തിലൂടെയാണ് തന്റെ അഭിനയ കഴിവ് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞതെന്ന് സുഹാന പറയുന്നു. ശ്രീദേവിയുടെ മകള്‍ ജാന്‍വി, സെയ്ഫ് അലിഖാന്റെ മകള്‍ സാറ എന്നിവര്‍ സിനിമയില്‍ അടുത്തിടെ അരങ്ങേറ്റം കുറിച്ചിരുന്നു.

Latest News