എയിഡ്‌സ് ബാധിച്ച സെലിബ്രിറ്റി ഉദ്യോഗസ്ഥന് രോഗം നൽകി

ജിദ്ദ- എയിഡ്‌സ്ബാധ സ്ഥിരീകരിച്ചതിനും വ്യവസായികളെ ബ്ലാക്ക്‌മെയിൽ ചെയ്തതിനും ദുബായിൽ നിന്ന് നാടുകടത്തിയ മൊറോക്കൊൻ വംശജയായ സോഷ്യൽ മീഡിയ സെലിബ്രിറ്റി മുതിർന്ന ഉദ്യോഗസ്ഥന് രോഗം നൽകിയതായി റിപ്പോർട്ട്. ചെകുത്താന്റെ പ്രേരണയിൽ പെട്ട് ചിന്താശക്തിയില്ലാതായ ഉദ്യോഗസ്ഥൻ ലൈംഗിക തൃഷ്ണക്ക് വഴങ്ങി സ്വന്തം ഭാവിയും ജീവിതവും നശിപ്പിക്കുകയായിരുന്നു. സെലിബ്രിറ്റിക്ക് 25,000 ദിർഹം നൽകി ഹോട്ടലിൽ താമസിപ്പിച്ചാണ് ഉദ്യോഗസ്ഥൻ ശാരീരികബന്ധത്തിൽ ഏർപ്പെട്ടത്. പിന്നീട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥന് എയിഡ്‌സ്ബാധ സ്ഥിരീകരിച്ചത്. 
ഗൾഫ് രാജ്യങ്ങളിലെ പല പ്രധാന നഗരങ്ങളിൽ വെച്ചും മൊറോക്കൊ യുവതി പല വ്യവസായികളെയും കെണിയിൽ വീഴ്ത്തിയിട്ടുണ്ട്. ഇവർക്കെല്ലാം യുവതിയിൽ നിന്ന് രോഗം പടർന്നുപിടിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ടയാൾ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മൊറോക്കൊൻ വംശജയായ സോഷ്യൽ മീഡിയ സെലിബ്രിറ്റിയെ എയിഡ്‌സ്ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ദുബായിൽ നിന്ന് നാടുകടത്തിയത്. 

Tags

Latest News